ആഗോള മെഡിക്കൽ ടൂറിസം ടെസ്റ്റിനേഷനാണ് കേരളം. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധിപേരാണ് ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലെത്തുന്നത്. തനതായ ആയുർവേദ പാരമ്പര്യമുള്ളതിനാൽ ലോകമെമ്പാടും വലിയ സ്വീകാര്യതയാണ് കേരളത്തിലെ ആയുർവേദ ചികിത്സയ്ക്ക് ലഭിക്കുന്നത്. സൗന്ദര്യ സംരക്ഷണം മുതൽ മാനസിക സമ്മർദ്ദം അകറ്റാനുള്ള ചികിത്സകൾ വരെ ആയുർവേദത്തിലുണ്ട്.
കായ ചികിത്സ, ശല്യ ചികിത്സ, ദംഷിത്ര ചികിത്സ, ഗ്രഹ ചികിത്സ, ബാല ചികിത്സ, ജര ചികിത്സ, വൃഷ്യ ചികിത്സ എന്നിങ്ങനെയുള്ള വിവിധ ആയുർവേദ ചികിത്സകൾ കേരളത്തിൽ ലഭ്യമാണ്. കർക്കിട മാസത്തെ ചികിത്സക്കായി മാത്രം ഓരോ വർഷവും ആയിരക്കണക്കിന് വിദേശികളും അന്യസംസ്ഥാനക്കാരുമാണ് കേരളത്തിലേക്ക് എത്താറുള്ളത്. ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന കേരളത്തിലെ ഏറ്റവും മികച്ച അഞ്ച് ആയുർവേദ ആശുപത്രികൾ ഏതൊക്കെയെന്ന് അറിയാം.
കോട്ടക്കൽ ആര്യവൈദ്യശാല
ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള ആയുവേദ ചികിത്സ കേന്ദ്രമാണ് കോട്ടക്കൽ ആര്യവൈദ്യശാല. 1902-ൽ മലപ്പുറം ജില്ലയിലെ കോട്ടക്കലിലാണ് ഈ ആര്യവൈദ്യശാല ആരംഭിച്ചത്. ആയുർവേദ ചികിത്സയ്ക്ക് ഇത്രയധികം സ്വീകാര്യത ലഭിച്ചതിൽ കോട്ടക്കൽ ആര്യവൈദ്യശാലയ്ക്ക് വലിയ പങ്കുണ്ട്. ഇന്ന് രാജ്യത്തുടനീളം 26 ബ്രാഞ്ചുകളാണ് കോട്ടക്കൽ ആര്യവൈദ്യശാലയ്ക്കുള്ളത്.
പിവിഎ ആയുർവേദിക് മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ
കേരള ടൂറിസം ഗ്രീൻ ലീഫ് സർട്ടിഫിക്കേഷൻ ലഭിച്ച വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച ആയുർവേദ ആശുപത്രികളിൽ ഒന്നാണ് പിവിഎ ആയുർവേദിക് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ. അഭ്യംഗ, ശിരോധാര, പഞ്ചകർമ്മ, നവര കിഴി, സർവാംഗ ധാര, യോഗ തുടങ്ങിയ എല്ലാ പരമ്പരാഗത ആയുർവേദ ചികിത്സകളും ഇവിടെ നൽകി വരുന്നു.