സോൾ : 179 പേരുടെ ജീവൻ നഷ്‌ടപ്പെട്ട മുവാൻ വിമാനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി ലോകനേതാക്കൾ. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ദക്ഷിണ കൊറിയയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്‌തു. പ്രാർഥനകളിൽ എപ്പോഴും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമായ എന്ത് സഹായവും നൽകാൻ യുഎസ് തയ്യാറാണെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജപ്പാൻ പ്രധാനമന്ത്രി ഇഷിബ ഷിഗെരുവും അനുശോചിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രസ്‌താവനയിൽ പറഞ്ഞു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. യുകെയുടെ വിദേശ, കോമൺവെൽത്ത്, വികസന കാര്യ സെക്രട്ടറി ഡേവിഡ് ലാമി, ഓസ്‌ട്രേലിയ വിദേശകാര്യ മന്ത്രി പെന്നി വോങ് എന്നിവരും അനുശോചിച്ചു.
ഇന്നലെ (ഡിസംബർ 29) പ്രാദേശിക സമയം രാവിലെ 9 മണിയോടെയായിരുന്നു അപകടം. ലാൻഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറുകയായിരുന്നു. തുടര്‍ന്ന്, സുരക്ഷാമതിലില്‍ ചെന്നിടിച്ച വിമാനം കത്തിച്ചാമ്പലായി. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 175 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 181പേരിൽ 179 ആളുകളും കൊല്ലപ്പെട്ടു. രണ്ടുപേരെ രക്ഷപ്പെടുത്തുകയും ചെയ്‌തതായി ദക്ഷിണ കൊറിയൻ അധികൃതർ സ്ഥിരീകരിച്ചതായി യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.
സംഭവത്തിൻ്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ജെജു എയർ സിഇഒ കിം ഇ-ബേ ക്ഷമാപണം നടത്തുകയും മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു. 1 ബില്യൺ യുഎസ് ഡോളറിൻ്റെ ഇൻഷുറൻസ് പ്ലാനും സാമ്പത്തിക സഹായം ഉൾപ്പെടെ എയർലൈൻ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
Also Read:179 മരണം, രക്ഷപ്പെട്ടത് രണ്ട് പേര്‍ മാത്രം!; ലോകത്തിന് ഞെട്ടലായി ദക്ഷിണ കൊറിയൻ വിമാന ദുരന്തം