വെസ്‌റ്റ്ബാങ്ക്:എങ്ങുമെത്താതെ ഇസ്രയേല്‍-ഹമാസ് വെടി നിര്‍ത്തല്‍ ചര്‍ച്ചകള്‍. അമേരിക്കയുടെ മുന്നറിയിപ്പുകള്‍ എല്ലാം അവഗണിച്ച് ദക്ഷിണ ഗാസാ മുനമ്പില്‍ ഇസ്രയേല്‍ നരനായാട്ട് തുടരുകയാണ്. നാട്ടുകാരുടെ ജീവന്‍ സംരക്ഷിക്കണമെന്ന് അമേരിക്ക ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടികളും ഇസ്രയേല്‍ കൈക്കൊള്ളുന്നില്ല( ISRAEL TO KEEP UP OFFENSIVE).
ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുകയാണ്. റാഫയിലേക്ക് മുന്നേറാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗാസമുനമ്പില്‍ ജനവാസം അവശേഷിക്കുന്ന ഏക മേഖലയാണിത്. അത് കൊണ്ട് തന്നെയാണ് ഇതുവരെ ഈ മേഖലയിലേക്ക് സൈനിക നീക്കം ഉണ്ടാകാതിരുന്നതെന്നും ഇസ്രയേല്‍ പറയുന്നു. അതേസമയം എപ്പോഴാണ് സൈനിക നീക്കം ആരംഭിക്കുന്നതെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കിയിട്ടില്ല. ഈജിപ്ത് അതിര്‍ത്തിയിലുള്ള ഈ പട്ടണത്തില്‍ കഴിയുന്ന പതിനാല് ലക്ഷം വരുന്ന പലസ്‌തീന്‍ ജനതയെ ഒഴിപ്പിക്കാനുള്ള ശ്രമം ഇസ്രയേല്‍ സൈന്യം ഉടന്‍ തുടങ്ങുമെന്നാണ് സൂചന(ISRAEL-HAMAS-MIDDLE EAST).
ലോകമെങ്ങും ആശങ്ക തുടരുകയാണ്. അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചും ഇസ്രയേല്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ ഒരുമ്പെട്ട് ഇറങ്ങിയിരിക്കുകയാണ്. റാഫയിലും സ്ഥിതിഗതികള്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്ക് ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ആരോഗ്യപരിരക്ഷയോ ലഭിക്കുന്നില്ല. ഇസ്രയേലിന്‍റെ ആവര്‍ത്തിച്ചുള്ള ബോംബാക്രമണഭീഷണിയും ഇവര്‍ നേരിടുന്നു. ഹമാസിനെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നാണ് ഇസ്രയേലിന്‍റെ വാദം. ഇവരാണ് ജനങ്ങളുടെ ജീവന്‍ നഷ്‌ടമാക്കുന്നതെന്നും ഇസ്രയേല്‍ ആരോപിക്കുന്നു. ഹമാസ് ജനവാസമേഖലകളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് തങ്ങള്‍ക്ക് അവിടേക്ക് ആക്രമണം നടത്തേണ്ടി വരുന്നതെന്നും ഇസ്രയേല്‍ വാദിക്കുന്നു(despite warnings from the US to work harder to protect civilians).
കഴിഞ്ഞ കുറേ ദിവസങ്ങളായി ഇസ്രയേല്‍ ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയില്‍ തെരച്ചില്‍ നടത്തുകയാണ്. ദക്ഷിണ ഗാസമുനമ്പിലെ പ്രധാന ആശുപത്രിയാണിത്. ഇസ്രയേലില്‍ നിന്നുള്ളവരെ ബന്ദികളാക്കിയിരിക്കുന്നത് ഇവിടെയാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇതുവരെ ബന്ദികളെയൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ നൂറ് ഹമാസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തെന്നും ഇസ്രയേല്‍ അവകാശപ്പെടുന്നു. ഇതില്‍ 20 പേര്‍ ആദ്യം ആക്രമണം അഴിച്ച് വിട്ടവരാണെന്നും ഇസ്രയേല്‍ ആരോപിക്കുന്നു. തെരച്ചിലിനിടെ ആശുപത്രിയില്‍ ഒരു രോഗി മരിച്ചെന്ന് ഡോക്‌ടര്‍ വെളിപ്പെടുത്തി.
അതിര്‍ത്തി കടന്ന് ഹമാസ് ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേല്‍ ഒക്‌ടോബര്‍ ഏഴിനാണ് പ്രത്യാക്രമണം ആരംഭിച്ചത്. ഹമാസ് ഇതുവരെ 1200 പേരെ വധിച്ചു. 250 പേരെ ബന്ദികളാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രത്യാക്രമണത്തില്‍ 29000 പലസ്‌തീനികള്‍ക്ക് ഇതുവരെ ജീവന്‍ നഷ്‌ടമായെന്നാണ് ഔദ്യോഗിക കണക്ക്. വന്‍തോതില്‍ നാശനഷ്‌ടങ്ങളും പലസ്‌തീന്‍ ഭാഗത്ത് ഉണ്ടായിട്ടുണ്ട്. ജനസംഖ്യയുടെ 80ശതമാനം പേരും സ്വന്തം നാടും വീടും വിട്ട് പലയാനം ചെയ്തു. ഇത് വലിയ മാനുഷിക പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.