കേരളം

kerala

ETV Bharat / international

സൈനിക കോടതി സാധാരണക്കാരെ ശിക്ഷിച്ചതില്‍ ആശങ്ക; പാകിസ്ഥാനെതിരെ അമേരിക്ക - US AGAINST PAKISTAN

പാകിസ്ഥാന്‍ ഭരണഘടന വ്യവസ്ഥ ചെയ്യും വിധമുള്ള ശരിയായ വിചാരണയടക്കമുള്ള നടപടികളോട് അധികൃതര്‍ ആദരവ് കാട്ടണമെന്ന് ആവര്‍ത്തിച്ച് അമേരിക്ക.

Sentencing Of 25 Civilians  Pakistan Military Court
Representational Image (Afp)

By ETV Bharat Kerala Team

Published : Dec 24, 2024, 5:38 PM IST

സാന്‍ഫ്രാന്‍സിസ്‌കോ: പാകിസ്ഥാനിലെ സൈനിക കോടതി 25 സാധാരണക്കാരെ ശിക്ഷിച്ചതില്‍ ആശങ്ക രേഖപ്പെടുത്തി അമേരിക്ക. നീതിന്യായ സ്വാതന്ത്ര്യവും സുതാര്യതയും നടപടിക്രമങ്ങളും അവര്‍ പാലിക്കുന്നില്ലെന്നും അമേരിക്ക കുറ്റപ്പെടുത്തി. 2023 മെയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടാണ് പാക് പൗരന്‍മാരെ സൈനിക കോടതി ശിക്ഷിച്ചത്. സൈനിക കോടതികളില്‍ നീതിന്യായ സ്വാതന്ത്ര്യവും സുതാര്യതയും നടപടിക്രമങ്ങള്‍ പാലിക്കലും നടക്കുന്നില്ലെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയ വക്താവ് മാത്യു മില്ലര്‍ ചൂണ്ടിക്കാട്ടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പാക് ഭരണ ഘടന നിഷ്‌കര്‍ഷിക്കുന്ന വിചാരണ നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് അമേരിക്ക പാകിസ്ഥാനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. നടപടികള്‍ പാലിച്ച് കൊണ്ട് വിചാരണ നടത്തണമെന്നും അമേരിക്ക പറഞ്ഞു. ഇത് തികച്ചും ദുര്‍ബലമാണെന്ന് നിയുക്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വിശ്വസ്‌തനും, നേരത്തെ പ്രസിഡന്‍റായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ദേശീയ ഇന്‍റലിജന്‍സ് മേധാവിയും ആയിരുന്ന റിച്ചാര്‍ഡ് ഗ്രെനെല്‍ പറഞ്ഞു.

"നിങ്ങള്‍ ഏറെ വൈകിയിരിക്കുന്നു. ഇമ്രാന്‍ഖാനെ സ്വതന്ത്രനാക്കൂ" എന്നാണ് ഗ്രെനെല്‍ പറഞ്ഞത്. 2018 മുതല്‍ 2020 വരെ ജര്‍മ്മനിയിലെ അമേരിക്കന്‍ സ്ഥാനപതിയായും ഗ്രെനെല്‍ പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ വംശജനായ പാര്‍ലമെന്‍റംഗം റോ ഖന്നയും ഇമ്രാനെ മോചിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചു.

ഇമ്രാനെ മോചിപ്പിക്കാന്‍ സമയമായിരിക്കുന്നു. പാകിസ്ഥാനില്‍ പുതിയ ജനാധിപത്യ തെരഞ്ഞെടുപ്പും നടത്തണമെന്നും അദ്ദേഹം സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്‌ത ഒരു വീഡിയോയിലൂടെ ആവശ്യപ്പെട്ടു.

പാകിസ്ഥാന് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തേണ്ട സമയമായെന്ന് ട്രംപിന്‍റെ മുന്‍ അഫ്ഗാന്‍ സ്ഥാനപതി സാല്‍മി ഖാലിസാദ് പറഞ്ഞു. പ്രത്യേകിച്ച് സൈന്യത്തിന് മേല്‍ കൂടുതല്‍ സമ്മര്‍ദം ആവശ്യമാണ്. പിടിഐയുമായി സന്തുലിതമായ ഒരു രാഷ്‌ട്രീയ കരാറിന് അത് അത്യാവശ്യമാണ്. ഒപ്പം ഇമ്രാനെ ഖാനെ മോചിപ്പിക്കാനും -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read:ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് - പാക്കിസ്ഥാൻ ബന്ധം തുറന്നുകാട്ടി ഫ്രഞ്ച് മാസിക

ABOUT THE AUTHOR

...view details