കേരളം

kerala

ETV Bharat / international

ബൈഡന് പ്രായം തിരിച്ചടി; അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മുൻതൂക്കം ട്രംപിനെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ സര്‍വേ - Trump six point lead over Biden - TRUMP SIX POINT LEAD OVER BIDEN

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനെക്കാള്‍ ആറ് പോയിന്‍റ് മുന്നിലാണ് ഡൊണാള്‍ഡ് ട്രംപെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ അഭിപ്രായ സര്‍വെ.

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്  WSJ POLL  ബൈഡൻ ട്രംപ്  WALL STREET JOURNAL
Joe Biden (ETV Bharat)

By PTI

Published : Jul 4, 2024, 10:30 AM IST

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് തന്‍റെ ഡെമോക്രാറ്റിക് എതിരാളിയും ഇപ്പോഴത്തെ പ്രസിഡന്‍റുമായ ജോ ബൈഡനെക്കാള്‍ ആറ് പോയിന്‍റ് മുന്നിലെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ അഭിപ്രായ സര്‍വെ ഫലം. ട്രംപിന് 48 പോയിന്‍റ് ലഭിച്ചപ്പോള്‍ ബൈഡന് 42 പോയിന്‍റേ നേടാനായുള്ളൂ. 2021 ഫെബ്രുവരിയില്‍ ഇത് രണ്ട് പോയിന്‍റ് ആയിരുന്നു.

സിഎന്‍എന്‍ നടത്തിയ സംവാദത്തിന് തൊട്ടുപിന്നാലെ വോട്ടര്‍മാരെ നേരില്‍ കണ്ട് നടത്തിയ അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍വേ ഫലം പുറത്ത് വിട്ടിരിക്കുന്നത്. ബൈഡന് സംവാദത്തില്‍ അത്ര കണ്ട് ശോഭിക്കാനായില്ല. ഇതിന് പിന്നാലെ ബൈഡന്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറിയേക്കും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

എന്നാല്‍, ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിക്ക് ഒരു മാറ്റവുമില്ലെന്ന് തന്നെയാണ് പാര്‍ട്ടി നല്‍കുന്ന സൂചന. അതേസമയം സര്‍വേയില്‍ പങ്കെടുത്ത ഡെമോക്രാറ്റുകളില്‍ ബൈഡന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ കടുത്ത അമര്‍ഷമുണ്ട്. 81കാരനായ ബൈഡന് പ്രായം കൂടുതലാണെന്നാണ് 76 ശതമാനത്തിന്‍റെയും അഭിപ്രായം.

ബൈഡനെ മാറ്റി മറ്റൊരാളെ പരിഗണിക്കണമെന്നും മൂന്നില്‍ രണ്ട് പേരും ആവശ്യപ്പെടുന്നു. വൈസ്‌ പ്രസിഡന്‍റ് കമല ഹാരിസിനെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിലേക്ക് ചിലര്‍ ശക്തമായി പിന്തുണയ്ക്കുന്നുമുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 35 ശതമാനം പേര്‍ കമലയെ പിന്തുണയ്ക്കുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സെനറ്റില്‍ ഭൂരിപക്ഷം നഷ്‌ടമായേക്കാമെന്ന മുന്നറിയിപ്പും സര്‍വേ നല്‍കുന്നു. അതേസമയം, കഴിഞ്ഞ ദിവസം വിര്‍ജീനിയയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാജ്യാന്തര യാത്രകളാണ് തന്‍റെ അറ്റ്ലാന്‍റ സംവാദത്തിലെ മോശം പ്രകടനത്തിന് കാരണമെന്ന് ബൈഡന്‍ വിശദീകരിച്ചിരുന്നു. രണ്ട് തവണ താന്‍ ലോകം മുഴുവന്‍ സഞ്ചരിച്ചിരുന്നു.

നൂറിലേറെ ടൈം സോണുകളിലൂടെ കടന്ന് പോയി. ചര്‍ച്ചയ്ക്ക് മുമ്പ് തന്‍റെ ജീവനക്കാരെയൊന്നും തനിക്ക് ശ്രദ്ധിക്കാനായില്ല. വേദിയില്‍ വീണ് ഉറങ്ങും മട്ടിലാണ് താന്‍ തിരികെയെത്തിയത് എന്നും ബൈഡന്‍ വ്യക്തമാക്കി.

താന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാക്കളുമായി ബൈഡന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കൂടുതല്‍ ടെലവിഷന്‍ അഭിമുഖങ്ങളുമായി ബൈഡന് വേണ്ടിയുള്ള പോരാട്ടം കടുപ്പിക്കാന്‍ ശ്രമിക്കുകയാണ് വൈറ്റ് ഹൗസ്.

പാര്‍ട്ടിക്ക് പ്ലാന്‍ ബിയില്ലെന്ന് ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി അധ്യക്ഷന്‍ ജെയ്‌മി ഹാരിസണ്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും പ്രൈമറികളില്‍ മികച്ച രീതിയില്‍ പിന്തുണ ഉറപ്പാക്കാന്‍ ബൈഡന് സാധിച്ചിരുന്നു. പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തിന് മുമ്പ് തന്നെ ബൈഡനെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമെന്ന സൂചനയും പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്.

Also Read:സംവാദത്തിലെ പ്രകടനം; പിന്‍മാറണമെന്ന മുറവിളിക്കിടെ ഡെമോക്രാറ്റിക് ഗവര്‍ണര്‍മാരുമായി ബൈഡന്‍റെ കൂടിക്കാഴ്‌ച

ABOUT THE AUTHOR

...view details