കേരളം

kerala

ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മരണത്തെ പരിഹസിച്ച പൊലീസുകാരന് പണിപോയി - Cop Laughed Indian Death Fired

By ETV Bharat Kerala Team

Published : Jul 18, 2024, 11:59 AM IST

ജാന്‍വി കന്തുല സീയാറ്റില്‍ പൊലീസിന്‍റെ അമിത വേഗത്തിലെത്തിയ വാഹനമിടിച്ചാണ് മരിച്ചത്. കെവിന്‍ ഡേവ് എന്ന ഉദ്യോഗസ്ഥനാണ് വാഹനമോടിച്ചിരുന്നത്. അപകടത്തെ തുടര്‍ന്ന് ഡാനിയല്‍ ഔഡേറര്‍ എന്ന ഉദ്യോഗസ്ഥന്‍റെ ഹൃദയശൂന്യമായ ചിരിയും നിര്‍വികാരമായ വാക്കുകളും ശരീരത്തില്‍ ഘടിച്ചിപ്പ ക്യാമറയില്‍ പതിഞ്ഞിരുന്നു.

JAAHNAVI KANDULA DEATH IN US  ജാന്‍വി കന്തുല  SEATTLE POLICE OFFICER KEVIN DAVE  DANIEL AUDERER
Jaahnavi Kandula (ETV Bharat)

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ അപകട മരണത്തെ പരിഹസിച്ച് ചിരിക്കുകയും ഹൃദയശൂന്യമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കി. പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ജാന്‍വി കന്തുല എന്ന ഇരുപത്തിമൂന്നുകാരിയെ പരിഹസിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് നടപടി. സിയാറ്റലിലെ പൊലീസ് ഉദ്യോഗസ്ഥനായ കെവിന്‍ ഡേവ് ഓടിച്ച വാഹനമിടിച്ചായിരുന്നു പെണ്‍കുട്ടി മരിച്ചത്.

ജനുവരി 23ന് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ പൊലീസ് വാഹനമിടിച്ചത്. 119 കിലോമീറ്ററിലേറെ വേഗതയിലാണ് ഈ സമയത്ത് ഡേവ് വാഹനമോടിച്ചിരുന്നത്, അമിത അളവില്‍ മരുന്ന് കഴിച്ച ഒരാളെ രക്ഷിക്കാനായി പോകുകയായിരുന്നു ആ സമയം അയാളുള്‍പ്പെടെയുള്ള പൊലീസുകാര്‍. വാഹനമിടിച്ച പെണ്‍കുട്ടി നൂറടിയോളം ദൂരേക്ക് തെറിച്ചായിരുന്നു വീണത്.

അപകടത്തെ തുടര്‍ന്ന് ഡാനിയല്‍ ഔഡേറര്‍ എന്ന ഉദ്യോഗസ്ഥന്‍റെ ഹൃദയശൂന്യമായ ചിരിയും നിര്‍വികാരമായ വാക്കുകളും ശരീരത്തില്‍ ഘടിച്ചിപ്പ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇത് പുറത്ത് വന്നതോടെ ഉദ്യോഗസ്ഥനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. ഇതാണ് ഒടുവില്‍ അയാളുടെ പുറത്താക്കലിലേക്ക് നയിച്ചിരിക്കുന്നത്.

മാരകമായ വാഹനാപകടം ഉണ്ടായതിന് തൊട്ടുപിന്നാലെ ഡാനിയേല്‍ ഔഡറര്‍ ചിരിക്കുകയും അവള്‍ വണ്ടിക്ക് മുകളിലേക്ക് പോയെന്നാണ് താന്‍ കരുതിയതെന്നും വിന്‍ഡ് ഷീല്‍ഡില്‍ ഇടിച്ചെന്നും വിചാരിച്ചു എന്നും പ്രതികരിച്ചു. ബ്രേക്കില്‍ ചവിട്ടിയപ്പോള്‍ വണ്ടിയില്‍ നിന്ന് പറന്ന് പോയെന്നും അയാള്‍ പറഞ്ഞു. പക്ഷേ അവള്‍ മരിച്ചു പോയി എന്ന് പറയുകയും നാല് സെക്കന്‍റോളം ചിരിക്കുകയും ചെയ്‌തതായി ശിക്ഷാ നടപടി റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസുദ്യോഗസ്ഥന്‍റെ വാക്കുകള്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് ഉണ്ടാക്കിയിട്ടുള്ള വേദന മാറ്റാനാകില്ല. ഇയാള്‍ക്കെതിരെ ശിക്ഷാനടപടി കൈക്കൊള്ളുന്നത് സിയാറ്റില്‍ പൊലിസിനും ലജ്ജാകരമാണ്. തങ്ങളുടെ പ്രൊഫഷനെയും ഇയാള്‍ അപമാനിച്ചിരിക്കുന്നു.

പൊലീസിന്‍റെ ജോലി ഓരോ ഉദ്യോഗസ്ഥര്‍ക്കും ഏറെ പ്രയാസകരമാക്കിയിരിക്കുന്നുവെന്നും സിയാറ്റില്‍ പൊലീസ് വകുപ്പ് മേധാവി സ്യു റാഹ്‌ര്‍ പ്രതികരിച്ചു. പൊതുവിശ്വാസം നേടുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമായിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ ഇനിയും തങ്ങള്‍ക്കൊപ്പം തുടരുന്നത് തങ്ങള്‍ക്ക് കൂടുതല്‍ അപമാനകരമാണ്. അതുകൊണ്ട് ഇയാളെ ഒഴിവാക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Also Read:യുഎസില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ തിരോധാനം; 23കാരിയെ അവസാനമായി കണ്ടത് ലോസ്‌ ഏഞ്ചല്‍സില്‍, അന്വേഷണം

ABOUT THE AUTHOR

...view details