തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. അനധികൃത സ്വത്ത് സമ്പാദനം, കെട്ടിട നിർമാണം തുടങ്ങിയ ആരോപണങ്ങളില്‍ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് ഉത്തരവ്. സസ്പെൻഷനിലുള്ള പത്തനംതിട്ട മുൻ എസ്‌പി സുജിത് ദാസിനെതിരെയും അന്വേഷണമുണ്ടാകും. അന്വേഷണ സംഘത്തെ നാളെ (സെപ്‌റ്റംബർ 20) തീരുമാനിക്കും.
വിജിലൻസ് അന്വേഷണം കൂടിയായതോടെ എഡിജിപി അജിത് കുമാറിന് ഇനി ക്രമസമാധന ചുമതലയിൽ തുടരാൻ കഴിയില്ല. ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് ശുപാർശ നൽകി അഞ്ച് ദിവസത്തിന് ശേഷമാണ് തീരുമാനം. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങൾ വിജിലന്‍സിന് കൈമാറണമെന്നാണ് ഡിജിപി ശുപാര്‍ശ ചെയ്‌തത്.
ബന്ധുക്കളുടെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഢംബര വീട് നിര്‍മാണം, സ്വർണക്കടത്തുകാരിൽ നിന്നും സ്വര്‍ണം തട്ടിയ സംഭവം തുടങ്ങി എംഎൽഎ അന്‍വര്‍ മൊഴി നല്‍കിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തിരിക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വിജിലൻസ് അന്വേഷണത്തിലൂടെ മറ്റൊരു ഡിജിപി തല അന്വേഷണം കൂടിയാണ് അജിത് കുമാർ നേരിടേണ്ടി വരുന്നത്. മറ്റ് ആരോപണങ്ങളിൽ ഷെയ്ഖ് ദർവേസ് സാഹിബിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുന്നുണ്ട്.
അജിത് കുമാറിനെതിരെ ആദ്യം ചില അഴിമതി ആരോപണങ്ങൾ ഉന്നയിച്ച പിവി അൻവർ എംഎൽഎ പിന്നീട് പ്രത്യേക സംഘത്തിന് നൽകിയ മൊഴിയിലാണ് അജിത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദനവും ഉന്നയിച്ചത്. ഈ മൊഴി പരിശോധിച്ച ശേഷമാണ് അതിലെ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ഡിജിപി സർക്കാരിന്‍റെ അനുമതി തേടിയത്.
Also Read: എഡിജിപിയെ നീക്കണമെന്ന ആവശ്യമുയര്‍ത്തി വീണ്ടും സിപിഐ രംഗത്ത്, എന്തിനാണ് രഹസ്യ സന്ദര്‍ശനമെന്നും ചോദ്യം