വാഷിങ്ടൺ ഡിസി: ഇന്ത്യയിലും ആഗോള തലത്തിലും ലിംഗ സമത്വ നയങ്ങൾ പൂർണമായി നടപ്പാക്കപ്പെടണമെന്ന് മുന്‍ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. ലിംഗ സമത്വം 2024-2030 എന്ന നയം മുന്നോട്ട് വച്ച് ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളും അവർ ചൂണ്ടിക്കാട്ടി. ലോകബാങ്ക് നേതാക്കളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു സ്‌മൃതി ഇറാനി.
'വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ശിശുപരിപാലനം, പാർപ്പിട നയങ്ങൾ എന്നിവ ആനുപാതികത ഇല്ലാതെയാണ് സ്‌ത്രീകളെ ബാധിക്കുന്നത്, പ്രത്യേകിച്ചും നമ്മുടേത് പോലുള്ള വികസ്വരവും വളരുന്നതുമായ സമ്പദ്‌വ്യവസ്ഥകളിൽ. സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ക്കൊപ്പം സർക്കാരിനെയും വ്യവസായ മേഖലയെയും നയിക്കുന്നതില്‍ സഹായിക്കാന്‍ പ്രാപ്‌തമാക്കുന്ന തരത്തിൽ നയങ്ങള്‍ രൂപീകരിക്കേണ്ടതുണ്ടെന്നും സ്‌മൃതി ഇറാനി പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വിദ്യാഭ്യാസ നയം മുന്നോട്ട് കൊണ്ടുപോകുന്നതിനും സ്‌ത്രീകൾ നയിക്കുന്ന സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലിംഗസമത്വത്തില്‍ അതിഷ്‌ഠിതമായ ഒരു ചിന്താഗതി വളര്‍ത്തിയെടുക്കുന്നതിലും ഇന്ത്യ വളരെയധികം പ്രയത്നിച്ചിട്ടുണ്ടെന്നും സ്‌മൃതി ഇറാനി പറഞ്ഞിട്ടുണ്ട്.
Also Read: കെജ്‌രിവാളിന്‍റെ പിന്‍ഗാമിയായി അതിഷി, ഡല്‍ഹി മുഖ്യമന്ത്രി ആകുന്ന മൂന്നാമത്തെ വനിത