കേരളം

kerala

ETV Bharat / international

ഗാസയിൽ വെടിനിർത്തൽ പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി; അമേരിക്ക വിട്ടുനിന്നു - UN Gaza Ceasefire Resolution - UN GAZA CEASEFIRE RESOLUTION

ഗാസയിൽ അടിയന്തര വെടിനിർത്തൽ പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി. പ്രമേയം പാസായത് 15 അംഗ രക്ഷാ സമിതിയില്‍ അമേരിക്ക ഒഴികെ 14 പേരുടെ പിന്തുണയോടെ.

UN SECURITY COUNCIL  WHY DID US NOT VETO  UN GAZA CEASEFIRE RESOLUTION  HAMAS ISRAEL WAR
UN security council

By ETV Bharat Kerala Team

Published : Mar 26, 2024, 4:04 PM IST

ന്യൂയോർക്ക്: വിശുദ്ധ മാസമായ റംസാനിൽ ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ടുളള പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി. കഴിഞ്ഞ ഒക്‌ടോബറിൽ ഇസ്രായേൽ-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായാണ് വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നത്. പ്രമേയത്തെ വീറ്റോ ചെയ്യാതെ അമേരിക്ക തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നതോടെ 15 അംഗ രക്ഷാ സമിതിയിലെ 14 പേരുടെ പിന്തുണയോടെ പ്രമേയം പാസായി.

ഗാസയിലേക്ക് സഹായത്തിനുള്ള എല്ലാ തടസ്സങ്ങളും നീക്കണമെന്നും യുഎൻ പലസ്‌തീൻ അഭയാർത്ഥി ഏജൻസിയായ യുഎൻആർഡബ്ല്യുഎയുടെ വാഹനവ്യൂഹങ്ങളെ തീരദേശ എൻക്ലെവിൻ വടക്ക് ഭാഗത്തേക്ക് അനുവദിക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസ് തിങ്കളാഴ്‌ച ഇസ്രായേലിനോട് അഭ്യർത്ഥിച്ചിരുന്നു.

വെടിനിർത്തലിന്‍റെ ആവശ്യകതയെന്ത്‌?:മെയ് മാസത്തിൽ വടക്കൻ ഗാസയിൽ ഭക്ഷ്യക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ട്. ജൂലൈ മാസത്തോടെ സമീപ പ്രദേശങ്ങളിലേക്കും ഭക്ഷ്യക്ഷാമം പടരുമെന്ന് കഴിഞ്ഞയാഴ്‌ച പുറത്തിറക്കിയ ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള ഒരു യുഎൻ പിന്തുണയുള്ള ആഗോള അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഐപിസി (ഇൻ്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ) പ്രഖ്യാപനം ഗാസയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ഗുരുതരമായ സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നതായി ഡബ്ല്യുഎച്ച്ഒ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞിരുന്നു.

ഈ പ്രതിസന്ധിക്ക് മുൻപ്‌ ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണം ഗാസയിൽ ഉണ്ടായിരുന്നു. പോഷകാഹാരക്കുറവ് ഒരു അപൂർവ സംഭവമായിരുന്നു. ഇപ്പോൾ ആളുകൾ മരിക്കുന്നു, കൂടുതൽ ആളുകളും രോഗികളാണ്. ഗാസയിലേക്ക് കൂടുതൽ ഭക്ഷണം അനുവദിച്ചില്ലെങ്കിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ വിനാശകരമായ പട്ടിണി നേരിടേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഐപിസി റിപ്പോർട്ട് അനുസരിച്ച് ഭക്ഷണം, വെള്ളം, മറ്റ് അവശ്യസാധനങ്ങൾ എന്നിവയുടെ വിതരണത്തിൽ കാര്യമായതും പെട്ടെന്നുള്ളതുമായ വർധനവ് ഉണ്ടായില്ലെങ്കിൽ സ്ഥിതിഗതികൾ വഷളായിക്കൊണ്ടേയിരിക്കും. പല വീടുകളിലും കുട്ടികൾ ഭക്ഷണം കഴിക്കാൻ മുതിർന്നവർ ഭക്ഷണം ഒഴിവാക്കുന്ന സ്‌ഥിതിവിശേഷമുണ്ട്.

യുഎസ്-ഇസ്രയേൽ നയതന്ത്രത്തിന് വിളളൽ?

ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുളള പ്രമേയത്തിന് യുഎസ് വീറ്റോ ചെയ്‌തില്ല. ഇതോടെ ഇസ്രായേൽ പ്രതിനിധികളും അമേരിക്കൻ ഉദ്യോഗസ്ഥരും തമ്മിൽ അടുത്ത ദിവസം വാഷിംങ്ടണിൽ നടത്താനിരിക്കുന്ന ചർച്ചകൾ റദ്ദാക്കാൻ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തീരുമാനിച്ചു. ഗാസയിലെ റഫയില്‍ ഇസ്രായേല്‍ സേന കരയാക്രമണം നടത്താന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്‍റ്‌ ജോ ബൈഡന്‍റെ ക്ഷണപ്രകാരമാണ് സംഘം യുഎസിലേക്ക് പോകാനിരുന്നത്. പ്രമേയത്തിനെതിരെ വോട്ട് ചെയ്യുന്നതിൽ യുഎസ് പരാജയപ്പെട്ടത് അതിൻ്റെ മുൻ നിലപാടിൽ നിന്നുള്ള വ്യക്തമായ പിൻവാങ്ങൽ ആണ്. കൂടാതെ ഇസ്രയേലിൻ്റെ യുദ്ധശ്രമങ്ങളെയും ഇത് ബാധിക്കും.

എന്നാൽ വീറ്റോ ചെയ്യാത്തത് തങ്ങളുടെ നയത്തിലെ മാറ്റത്തെയല്ല കാണിക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു. വെടിനിർത്തലിനെ പിന്തുണച്ചെങ്കിലും ഹമാസിന്‍റെ നടപടികളെ അപലപിക്കാത്തതിനാല്‍ അനുകൂലമായി വോട്ട് ചെയ്‌തില്ലെന്നും കിർബി വ്യക്തമാക്കി. വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന സമാനമായ പ്രമേയങ്ങൾ യുഎസ് നേരത്തെ വീറ്റോ ചെയ്‌തിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇസ്രയേലിനെ സംരക്ഷിക്കാൻ ഒക്ടോബർ ഏഴിന് ഹമാസിനെതിരെ അമേരിക്ക വീറ്റോ അധികാരം പ്രയോഗിച്ചിരുന്നു. ഇത് 1200 പേരുടെ മരണത്തിനിടയാക്കി.

രാഷ്ട്രങ്ങൾ എങ്ങനെ പ്രതികരിക്കുന്നു?: ഹമാസ് കൂട്ടക്കൊലയാണ് ഈ യുദ്ധത്തിന് തുടക്കമിട്ടതെന്ന് ഇസ്രായേൽ യുഎൻ അംബാസഡർ ഗിലാഡ് എർദാൻ പറഞ്ഞു. ഇപ്പോൾ വോട്ട് ചെയ്‌ത പ്രമേയം യുദ്ധം സ്വയം ആരംഭിച്ചതായി തോന്നിപ്പിക്കുന്നെന്നും ഇസ്രായേൽ ഈ യുദ്ധം ആരംഭിച്ചിട്ടില്ലെന്നും അല്ലെങ്കിൽ ഈ യുദ്ധം ഇസ്രായേൽ ആഗ്രഹിച്ചല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സുരക്ഷ കൗൺസിലിന്‍റെ പ്രമേയത്തെ ഹമാസ് സ്വാഗതം ചെയ്‌തു. മുഴുവൻ തടവുകാരെയും വിട്ടയക്കാൻ തങ്ങൾ സന്നദ്ധരാണെന്നും ഇസ്രായേൽ മുഴുവൻ പലസ്‌തീനികളെയും വിട്ടയക്കണമെന്നും ഹമാസ് പ്രസ്‌താവനയിൽ പറയുന്നു.

ആക്രമണം അവസാനിപ്പിക്കാൻ രാജ്യങ്ങൾ ഇസ്രായേലിനെ സമ്മർദ്ദത്തിലാക്കണമെന്ന് ലെബനാന്‍റെ ഇടക്കാല പ്രധാനമന്ത്രി നജീബ് മിക്കാറ്റി പറഞ്ഞു. തെക്കൻ ലെബനീസ് അതിർത്തിയിൽ ഇസ്രായേൽ സൈന്യവും ലെബനൻ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയും വെടിവെപ്പ് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രമേയം പൂർണ്ണമായും ഫലപ്രദമായും നടപ്പിലാക്കുകയാണെങ്കിൽ മാനുഷിക ദുരന്തത്തിൽ കുടുങ്ങിക്കിടക്കുന്ന ഗാസയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രത്യാശ കൊണ്ടുവരാൻ കഴിയുമെന്ന് ചൈനയുടെ യുഎൻ അംബാസഡർ ഷാങ് ജുൻ രക്ഷാസമിതിയിൽ അറിയിച്ചു.

Also Read: അശാന്തിയൊഴിയാതെ ഗാസ മുനമ്പ്; ഇസ്രായേല്‍ റെയ്‌ഡിലെ നരക യാതനകള്‍ വിവരിച്ച് പലസ്‌തീനികള്‍

ABOUT THE AUTHOR

...view details