കൊളംബോ:പഴങ്ങള്‍ കൊണ്ട് അലങ്കരിച്ച ഭീമന്‍ കേക്ക്, വിവിധ പഴവിഭവങ്ങളുമായി ആനകള്‍ക്ക് കിടിലന്‍ വിരുന്ന്... ശ്രീലങ്കയിലെ പ്രശസ്‌തമായ പിന്നവാല എലിഫന്‍റ് ഓര്‍ഫനേജിന്‍റെ സുവർണ്ണ ജൂബിലി ആനകളോടൊത്ത് ഗംഭീരമായി ആഘോഷിച്ച് അധികൃതര്‍. ആഘോഷങ്ങളുടെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഒറ്റപ്പെട്ടുപോയ ആനക്കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന പിന്നവാല ഓര്‍ഫനേജിന്‍റെ 50-ാം വാര്‍ഷികത്തിന്‍റെ ആഘോഷങ്ങളില്‍ മുഴുവന്‍ ജീവനക്കാരും സന്തോഷം പങ്കുവച്ചു. കൊളംബോയിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ അകലെ റംബുകാനയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഓര്‍ഫനേജ് 1975ൽ ആണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൂട്ടത്തിൽ നിന്ന് വഴിതെറ്റിപ്പോയതും വെള്ളം തെരഞ്ഞ് പോകുമ്പോൾ കുഴികളിൽ വീണതും മറ്റ് അപകടങ്ങളില്‍പ്പെട്ടതും പരിക്കേറ്റതുമായ നിരവധി ആനക്കുട്ടികളെയും ആനകളെയും പിന്നവാല ഓര്‍ഫനേജിൽ പരിപാലിക്കുന്നുണ്ട്. 1975 ൽ അഞ്ച് ആനക്കുട്ടികളുമായാണ് പിന്നവാല ആരംഭിക്കുന്നത്. ഇന്ന് വിവിധ പ്രായത്തിലുള്ള 69 ആനകൾക്ക് ഓര്‍ഫനേജ് അഭയം നൽകുന്നുണ്ടെന്ന് സുവോളജിക്കൽ വകുപ്പ് ഡയറക്‌ടർ ജനറൽ ചന്ദന രാജപക്സെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
50ല്‍ അധികം ജീവനക്കാര്‍ ചേര്‍ന്നാണ് ആനകളെ പരിപാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള തങ്ങളുടെ സന്ദർശകരോടും ആനപ്രേമികളോടും പിന്നവാല അധികൃതര്‍ നന്ദി അറിയിച്ചു. ദിവസേന ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ സന്ദർശനത്തിനെത്തുന്നത്.
പിന്നവാല എലിഫന്‍റ് ഓര്‍ഫനേജില്‍ നിന്നും (Getty images) ആനക്കുട്ടികൾക്കും മറ്റ് ആനകള്‍ക്കും ഭക്ഷണം കൊടുക്കുന്നതും കുളിക്കുന്നതിനായി നദിയിലേക്ക് പോകുന്നതും തുടങ്ങി നിരവധി രസകരമായ കാഴ്‌ചകള്‍ പിന്നവാലയില്‍ എത്തുന്നവര്‍ക്ക് ആസ്വദിക്കാം.
ആനകൾക്കുള്ള ഭക്ഷണത്തിന് ദിനേന അയ്യായിരത്തോളം തേങ്ങ, പനമ്പട്ട, ചക്ക എന്നിവ ആവശ്യമാണെന്ന് രാജപക്‌സെ പറയുന്നു. ദുർബലരായ ആനകള്‍ക്ക് ധാന്യങ്ങൾ, അരി, തവിട്, ചോളം എന്നിവയും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിന്നവാല എലിഫന്‍റ് ഓര്‍ഫനേജില്‍ നിന്നും (Getty images) ഓര്‍ഫനേജിൽ 75-ല്‍ അധികം ജനനങ്ങൾ ഉണ്ടായിട്ടുണ്ട്. 2021-ൽ ഇരട്ട ആൺ ആനകളും ഇവിടെ ജനിച്ചിരുന്നു. അനാഥാലയത്തിലെ ഏറ്റവും പ്രായം കൂടിയ ആനയ്ക്ക് 70 വയസുണ്ട്.
Also Read:ആനക്കാര്യം ചേനക്കാര്യമല്ല, ഉൽസവങ്ങളില്‍ ആനകളെ പങ്കെടുപ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുണ്ട്, സംസ്ഥാന സർക്കാരിൻ്റെയും സുപ്രീംകോടതിയുടെയും നിര്‍ദ്ദേശങ്ങളറിയാം - ELEPHANT RULES PROCESSIONS