വാഷിങ്ടണ്‍: അമേരിക്കൻ ജനപ്രതിനിധി സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആറ് ഇന്ത്യൻ വംശജര്‍ക്ക് മിന്നും ജയം. ഇതോടെ ജനപ്രതിനിധി സഭയിലെ ഇന്ത്യൻ വംശജരുടെ എണ്ണം ആറായി ഉയര്‍ന്നു. വിർജീനിയയിൽ നിന്ന് ഇന്ത്യൻ-അമേരിക്കൻ അഭിഭാഷകൻ സുഹാസ് സുബ്രഹ്മണ്യം വിജയിച്ചു. നിലവിൽ വിർജീനിയ സ്റ്റേറ്റ് സെനറ്ററാണ് സുബ്രഹ്മണ്യം.
റിപ്പബ്ലിക്കൻ പാർട്ടിയുടെ മൈക്ക് ക്ലാൻസിയെയാണ് സുബ്രഹ്മണ്യൻ പരാജയപ്പെടുത്തിയത്. അമി ബെറ, രാജാ കൃഷ്‌ണ മൂർത്തി, റോ ഖന്ന, പ്രമീള ജയപാൽ, ശ്രീ താനേദർ എന്നിവരാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മറ്റ് ഇന്ത്യക്കാര്‍.
'വിർജീനിയയിലെ 10-ാം ഡിസ്ട്രിക്റ്റിലെ ജനങ്ങൾ എന്നിൽ വിശ്വാസമർപ്പിച്ചതിൽ എനിക്ക് ബഹുമാനവും വിനയവും തോന്നുന്നു, ഞങ്ങളുടെ കമ്മ്യൂണിറ്റി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഞാൻ ശ്രമിക്കും, വാഷിങ്ടണിലെ ഈ ഡിസ്‌ട്രിക്‌ടില്‍ തുടർന്നും സേവനം ചെയ്യുന്നത് അഭിമാനകരമാണ്,' എന്ന് സുബ്രഹ്മണ്യം വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. മുൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെ വൈറ്റ് ഹൗസ് ഉപദേശകനായി സേവനമനുഷ്‌ടിച്ച ച്ച സുബ്രഹ്മണ്യം യുഎസിലെ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിനിടയിൽ അറിയപ്പെടുന്ന മുഖമാണ്. ഇന്ത്യൻ അമേരിക്കൻ പ്രതിനിധികളെ സമോസ കോക്കസ് എന്നാണ് അറിയപ്പെടുന്നത്.
റോ ഖന്ന
കാലിഫോർണിയയിലെ 17-ാമത് കോൺഗ്രസ് ഡിസ്ട്രിക്റ്റിൽ റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥി അനിത ചെന്നിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പ്രതിനിധി റോ ഖന്ന യുഎസ് ഹൗസിൽ രണ്ടാം തവണയും അധികാരത്തിലെത്തി. 2016-ൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഖന്ന, സിലിക്കൺ വാലിയിലെ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്നു. 1990 മുതൽ ഡെമോക്രാറ്റിക് കോട്ടയാണിത്.
ശ്രീ താനേദാർ
മിഷിഗണിലെ 13-ാമത് കോൺഗ്രസ് ഡിസ്ട്രിക്റ്റിലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ശ്രീ താനേദർ വിജയിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥി മാർട്ടൽ ബിവിങ്‌സിനെ 35 ശതമാനത്തിലധികം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഇത് രണ്ടാം തവണയാണ് താനേദാർ വിജയിക്കുന്നത്. തൊഴിലാളികള്‍ക്കും, യൂണിയനുകൾക്കും വേണ്ടിയുള്ള പിന്തുണയാണ് തന്‍റെ വിജയത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ഇമിഗ്രേഷൻ, വെറ്ററൻസ് ആനുകൂല്യങ്ങൾ, നികുതി പ്രശ്‌നങ്ങൾ എന്നിവയിൽ ഇടപെടുമെന്നും തന്‍റെ സേവനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Kamala harris and Shri Thaneda (X) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രമീള ജയപാൽ
യുഎസ് ഹൗസിലെ വാഷിങ്‌ടണിലെ 7-ാമത് കോൺഗ്രസ് ഡിസ്ട്രിക്റ്റില്‍ നിന്നും ഡെമോക്രാറ്റിക് പ്രതിനിധി പ്രമീള ജയപാൽ വിജയിച്ചു, ഇത് അഞ്ചാം തവണയാണ് പ്രമീള അധികാരത്തിലെത്തുന്നത്. 2016-ൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ജയപാൽ ഒരു ദശാബ്‌ധത്തോളം സിയാറ്റിലും സമീപ പ്രദേശങ്ങളും ഉൾപ്പെടുന്ന ഡിസ്‌ട്രിക്‌റ്റിനെ പ്രതിനിധീകരിച്ചു. മുൻ വാഷിങ്‌ടൺ സ്റ്റേറ്റ് സെനറ്ററായ പ്രമീള യുഎസ് ഹൗസിലെ ആദ്യത്തെ ദക്ഷിണേഷ്യൻ അമേരിക്കൻ വനിതയായി ചരിത്രം സൃഷ്‌ടിച്ചു, നിലവിൽ കോൺഗ്രസ് പ്രോഗ്രസീവ് കോക്കസിന്‍റെ അധ്യക്ഷയാണ്.
അമി ബെറ
യുഎസ് ജനപ്രതിനിധി സഭയിലെ സാക്രമെന്‍റെ കൗണ്ടി ഉൾപ്പെടുന്ന കാലിഫോർണിയയിലെ ആറാമത്തെ കോൺഗ്രസ് ഡിസ്ട്രിക്റ്റിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി അമി ബെറ വിജയിച്ചു. 2013 മുതൽ കാലിഫോർണിയയെ പ്രതിനിധീകരിക്കുന്ന ഏറ്റവും മുതിർന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണ് അദ്ദേഹം.
ആദ്യ തലമുറയിലെ അമേരിക്കക്കാരനും മെഡിക്കൽ ഡോക്ടറുമായ ബെറ, ആരോഗ്യമേഖലയലെ വികസനത്തിന് ലക്ഷ്യമിടുന്നു. ഹൗസ് ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിലും ഹൗസ് ഇന്‍റലിജൻസ് കമ്മിറ്റിയിലും ഇൻഡോ-പസഫിക് സബ് കമ്മിറ്റിയുടെ റാങ്കിങ് അംഗമായി അദ്ദേഹം പ്രവർത്തിക്കുന്നു
രാജാ കൃഷ്‌ണമൂർത്തി
കൃഷ്‌ണമൂർത്തി ഇല്ലിനോയിയിലെ എട്ടാമത്തെ ഡിസ്‌ട്രിക്റ്റില്‍ നിന്നും അഞ്ചാം തവണയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2016-ൽ കോൺഗ്രസിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട കൃഷ്ണമൂർത്തി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഹൗസ് സെലക്‌ട് കമ്മിറ്റിയിലെ ഡെമോക്രാറ്റിക് അംഗമാണ്.
ഹാർവാർഡ് സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം നേടിയ അഭിഭാഷകനായ അദ്ദേഹം സംസ്ഥാനത്തിന് വേണ്ടി മുൻ ഡെപ്യൂട്ടി സ്റ്റേറ്റ് ട്രഷറർ ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ചിക്കാഗോയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഒരു ചെറിയ ഭാഗവും പടിഞ്ഞാറ്, വടക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളും ജില്ലയിൽ ഉൾപ്പെടുന്നു.
എന്താണ് 'സമോസ കോക്കസ്'?
യുഎസ് കോൺഗ്രസിലെ ഒരു കൂട്ടം ഇന്ത്യൻ-അമേരിക്കൻ നിയമനിർമ്മാതാക്കൾക്ക് നൽകിയ വിളിപ്പേരാണ് 'സമോസ കോക്കസ്'. ദക്ഷിണേഷ്യൻ വംശജരായ, പ്രത്യേകിച്ച് ഇന്ത്യൻ വംശജരായ ഇന്ത്യൻ-അമേരിക്കൻ നിയമസഭാംഗങ്ങളുടെ വർധിച്ചുവരുന്ന എണ്ണത്തെ ഇത് സൂചിപ്പിക്കുന്നു. ജനപ്രിയ ഇന്ത്യൻ ലഘുഭക്ഷണമായ 'സമൂസ'യില്‍ നിന്നുമാണ് ഈ പേര് ഉണ്ടായത്.
Read Also:അമേരിക്കയില്‍ ട്രംപ് അധികാരത്തിലേക്ക്, കേവലഭൂരിപക്ഷം മറികടന്നു