കേരളം

kerala

By ETV Bharat Kerala Team

Published : 4 hours ago

ETV Bharat / international

45 വർഷത്തിനിടെ കാഠ്‌മണ്ഡു താഴ്‌വരയിലെ മാരകമായ മഴക്കെടുതി; ബാഗ്മതിയിലെ ജലനിരപ്പ് അപകട നിലയ്‌ക്ക് മുകളില്‍ തന്നെ, മരണസംഖ്യ ഉയരുന്നു - Flood in Nepal

വെള്ളിയാഴ്‌ച മുതൽ നേപ്പാളിന്‍റെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.

NEPAL LANDSLIDE DEATH  RAIN HAVOC DEATH IN NEPAL  നേപ്പാളില്‍ വെള്ളപ്പൊക്കം  നേപ്പാള്‍ കനത്ത മഴ
Flood in Nepal (ANI)

കാഠ്‌മണ്ഡു: നേപ്പാളില്‍ കനത്ത മഴക്കെടുതി തുടരുന്നു. നിരവധി മൃതദേഹങ്ങളും മൃതദേഹാവശിഷ്‌ടങ്ങളുമാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെക്കുന്നത്. മരിച്ചവരുടെ എണ്ണം 129 ആയി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കാഠ്‌മണ്ഡുവിലെ പ്രധാന നദിയായ ബാഗ്മതിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ തന്നെ തുടരുകയാണെന്ന് ഇന്‍റർനാഷണൽ സെന്‍റർ ഫോർ ഇന്‍റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്‍റിലെ (ICIMOD) കാലാവസ്ഥ പരിസ്ഥിതി വിദഗ്‌ധര്‍ അറിയിച്ചു.

വെള്ളിയാഴ്‌ച മുതൽ കിഴക്കൻ, മധ്യ നേപ്പാളിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 64 പേരെ കാണാതായതായും 45 പേർക്ക് പരിക്കേറ്റതായും സായുധ പൊലീസ് സേന വൃത്തങ്ങൾ അറിയിച്ചു. കാഠ്‌മണ്ഡു താഴ്‌വരയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത്. 48 മരണങ്ങളാണ് ഇവിടെ ഉണ്ടായത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മഴക്കെടുതിയില്‍ 195 വീടുകളും എട്ട് പാലങ്ങളും തകർന്നു. 3100 പേരെ സുരക്ഷ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. 40-45 വർഷത്തിനിടെ കാഠ്‌മണ്ഡു താഴ്‌വരയിൽ ഇത്രയും മാരകമായി മഴക്കെടുതിയും വെള്ളപ്പൊക്കവും ഉണ്ടായിട്ടില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Also Read:വിയറ്റ്‌നാമില്‍ ആഞ്ഞടിച്ച് യാഗി; ചുഴലിക്കാറ്റില്‍ മരണം 200 ആയി

ABOUT THE AUTHOR

...view details