കേരളം

kerala

ETV Bharat / international

യുക്രെയ്‌നില്‍ മിസൈല്‍ ആക്രമണം; റോയിട്ടേഴ്‌സ് സംഘത്തിലെ ഒരാള്‍ മരിച്ചു, രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക് - REUTERS TEAM MEMBER KILLED - REUTERS TEAM MEMBER KILLED

വാര്‍ത്ത ഏജൻസിയായ റോയിട്ടേഴ്‌സിന്‍റെ മാധ്യമപ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഹോട്ടൽ സഫയറിൽ ആണ് മിസൈല്‍ ആക്രമണമുണ്ടായത്.

MISSILE STRIKE IN EAST UKRAINE  REUTERS JOURNALIST KILLED  RUSSIA UKRAINE WAR  WAR IN UKRAINE
British man Worked With Reuters Team Killed Missile Strike in Ukraine (AP)

By ETV Bharat Kerala Team

Published : Aug 26, 2024, 7:31 AM IST

കീവ്: റോയിട്ടേഴ്‌സ് വാർത്ത സംഘത്തിനൊപ്പം കിഴക്കൻ യുക്രെയ്നിൽ ജോലി ചെയ്തിരുന്ന ബ്രിട്ടീഷ് പൗരൻ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സുരക്ഷ ഉപദേഷ്‌ടാവായി പ്രവര്‍ത്തിച്ചിരുന്ന റയാൻ ഇവാൻസാണ് (38) കൊല്ലപ്പെട്ടത്. റയാനും സഹപ്രവര്‍ത്തകരും താമസിച്ചിരുന്ന ഹോട്ടലിന് നേരെയായിരുന്നു മിസൈല്‍ ആക്രമണമുണ്ടായത്.

റഷ്യയാണ് ആക്രമണത്തിന് പിന്നിലെന്നാണ് യുക്രെയ്‌ൻ ആരോപിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്താൻ റഷ്യ തയ്യാറായിട്ടില്ലെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുക്രെയ്‌ൻ-റഷ്യ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സംഘം താമസിച്ചിരുന്ന ക്രമറ്റോർസ്‌ക് നഗരത്തിലെ ഹോട്ടൽ സഫയറിൽ ശനിയാഴ്‌ച വൈകുന്നേരത്തോടെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. വാര്‍ത്ത ഏജൻസിയായ റോയിട്ടേഴ്‌സിന്‍റെ ആറംഗ സംഘമായിരുന്നു ഹോട്ടലിലുണ്ടായിരുന്നത്. സംഘത്തിലുണ്ടായിരുന്ന രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റുണ്ടെന്നും മൂന്ന് പേര്‍ സുരക്ഷിതരാണെന്നുമാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മിസൈല്‍ ആക്രമണത്തില്‍ ഹോട്ടലിന് പുറത്തുണ്ടായിരുന്ന ബഹുനില കെട്ടിടവും തകര്‍ന്നു.

Also Read :റഷ്യയില്‍ യുക്രെയ്ന്‍റെ അപ്രതീക്ഷിത 'അടി'; 230 യുദ്ധത്തടവുകാരെ പരസ്‌പരം കൈമാറി രാജ്യങ്ങള്‍

ABOUT THE AUTHOR

...view details