കേരളം

kerala

ETV Bharat / international

പോഷകാഹാരക്കുറവില്‍ വലഞ്ഞ് പാകിസ്ഥാനിലെ സ്‌ത്രീകള്‍; 41 ശതമാനത്തിലധികം സ്‌ത്രീകൾ വിളർച്ച അനുഭവിക്കുന്നു, 14.4 ശതമാനം പേർക്ക് ഭാരക്കുറവും - Over 41 PC Women Anaemic In Pak

ഓരോ വർഷവും പാകിസ്‌താനിൽ 1.4 മില്യൺ കുഞ്ഞുങ്ങളാണ് ഭാരം കുറവുള്ള‌വരായി ജനിക്കുന്നത്.

ANAEMIA  PAKISTAN  സ്‌ത്രീകളിൽ അനീമിയ  പാകിസ്ഥാൻ
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Aug 28, 2024, 5:23 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ 41 ശതമാനത്തിലധികം സ്‌ത്രീകൾ വിളർച്ച അനുഭവിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാൻ ദിനപ്പത്രമായ ഡോണാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. 14.4 ശതമാനം പേർക്ക് ഭാരക്കുറവും 24 ശതമാനം ആളുകൾക്ക് അധികഭാരവുമാണ്.

ഗർഭിണിയായിരിക്കുമ്പോൾ സ്‌ത്രീകള്‍ക്ക് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നില്ലെന്നും ഇതിനാല്‍ തന്നെ പ്രസവസമയത്ത് തന്നെ നിരവധി പേര്‍ മരണപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭ സമയത്ത് ആവശ്യമായ പോഷകാഹാരം ലഭിക്കാത്തതിനാല്‍ ഒരു ലക്ഷത്തിൽ 186 സ്‌ത്രീകൾ മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്.

സ്‌തനാർബുദവും അണ്ഡാശയ അർബുദവുമുള്ള അമ്മമാര്‍ ആരോഗ്യമില്ലാത്ത സാഹചര്യത്തില്‍ മുലയൂട്ടുന്നതിനാല്‍ വര്‍ഷത്തില്‍ 2,000 മരണങ്ങൾ സംഭവിക്കുന്നു. ടൈപ്പ് 2 പ്രമേഹം മൂലം 1,100 മരണങ്ങളുമുണ്ടാവുന്നതായാണ് റിപ്പോര്‍ട്ട് പറയുന്നത്. പാകിസ്‌താനിൽ ഓരോ വർഷവും 1.4 മില്യൺ കുഞ്ഞുങ്ങളാണ് ഭാരം കുറവുളളവരായി ജനിക്കുന്നത്.

ന്യൂട്രീഷൻ ഇൻ്റർനാഷണൽ തയ്യാറാക്കിയ 'കോസ്റ്റ് ഓഫ് ഇനാക്ഷൻ ടൂൾ' എന്ന റിപ്പോർട്ട് ഉദ്ധരിച്ചാണ് ഡോണ്‍ പത്രം തങ്ങളുടെ വാര്‍ത്ത തയ്യാറാക്കിയത്. പാകിസ്ഥാനിലെ ബുർബനിലുള്ള നാഷണൽ ഹെൽത്ത് സർവീസസ് സംഘടിപ്പിച്ച "നാഷണൽ പോളിസി ഡയലോഗ് ഓൺ ദി ഇക്കണോമിക് കേസ് ഫോർ മറ്റേണൽ ന്യൂട്രിഷൻ" എന്ന പരിപാടിയിൽ ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു.

ജനങ്ങളിലെ പോഷകാഹാരക്കുറവ് മൂലം പാകിസ്ഥാന് 17 ബില്യൺ യുഎസ് ഡോളറിൻ്റെ നഷ്‌ടമാണ് വർഷം തോറും ഉണ്ടാകുന്നതെന്നാണ് വിലയിരുത്തൽ. ഇത് ആഗോള വരുമാനത്തിൻ്റെ ഒരു ശതമാനമാണ്. പ്രതിവർഷം 918,154 ലക്ഷം വിളർച്ച മൂലമുള്ള കേസുകൾ പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

വിളർച്ച വ്യാപനത്തിൽ പാകിസ്ഥാൻ നാലാം സ്ഥാനത്തും ആഗോളതലത്തിൽ 201 രാജ്യങ്ങളെടുത്തു കഴിഞ്ഞാൽ 35-ആം സ്ഥാനത്തുമാണ്. പാകിസ്ഥാൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോഷകാഹാരക്കുറവ് അനുഭവിക്കുകയാണെന്നാണ് ഈ റിപ്പോർട്ട് അടിവരയിടുന്നത്.

Also Read:കാമുകിയുടെ കുടുംബാംഗങ്ങളിൽ നിന്ന് രക്ഷനേടാൻ അതിർത്തി കടന്നു; പാകിസ്ഥാൻ സ്വദേശി രാജസ്ഥാനിൽ പിടിയിൽ

ABOUT THE AUTHOR

...view details