കേരളം

kerala

ETV Bharat / international

'പലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം', പ്രിയങ്ക പാര്‍ലമെന്‍റില്‍ എത്തിയത് 'പലസ്‌തീൻ' ബാഗ് അണിഞ്ഞ്, ചിത്രം വൈറല്‍ - PRIYANKA CARRIES PALESTINE BAG

ഗാസയിലെ ഇസ്രയേല്‍ നടപടികൾക്കെതിരെ ശബ്‌ദമുയർത്തുകയും പലസ്‌തീനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി

PRIYANKA SOLIDARITY WITH PALESTINE  PRIYANGA GANDHI AND PALESTINE  PRIYANKA SUPPORTS PALESTINE  പ്രിയങ്കാ ഗാന്ധി പാലസ്‌തീൻ
Priyanka Holding 'Palestine' Bag (PTI)

By PTI

Published : Dec 16, 2024, 1:47 PM IST

ന്യൂഡല്‍ഹി: പലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള ബാഗ് ധരിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി ഇന്ന് (ഡിസംബര്‍ 16) പാര്‍ലമെന്‍റിലെത്തി. ഗാസയിലെ ഇസ്രയേല്‍ നടപടികൾക്കെതിരെ ശബ്‌ദമുയർത്തുകയും പലസ്‌തീനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി. പലസ്‌തീൻ എന്ന് ആലേഖനം ചെയ്‌ത ബാഗ് അണിഞ്ഞുള്ള പ്രിയങ്കയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കകം വൈറലായി.

പലസ്‌തീൻ എന്ന വാക്ക് ആലേഖനം ചെയ്‌ത ഹാൻഡ്ബാഗില്‍ തണ്ണിമത്തൻ ഉൾപ്പെടെയുള്ള പലസ്‌തീനിയൻ ചിഹ്നങ്ങളും സമാധാനത്തിന്‍റെ വെള്ളരി പ്രാവും ഉണ്ട്. ഡൽഹിയിലെ പലസ്‌തീൻ എംബസിയുടെ ചുമതലയുള്ള അബേദ് എൽറാസെഗ് അബു ജാസർ, പ്രിയങ്ക ഗാന്ധിയുടെ വയനാട് തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിച്ചിരുന്നു. ഇരുവരും തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ പലസ്‌തീൻ ബാഗ് അണിഞ്ഞ് പ്രിയങ്ക പാര്‍ലമെന്‍റിലെത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ജൂണിൽ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക രംഗത്തെത്തിയിരുന്നു. ഗാസയിൽ ഇസ്രയേൽ ഗവൺമെന്‍റിന്‍റേത് 'വംശഹത്യ നടപടി' എന്നാണ് പ്രിയങ്ക വിമര്‍ശിച്ചത്. യുഎസ് കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിൽ ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തെ നെതന്യാഹു ന്യായീകരിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറിയുടെ വിമര്‍ശനം ഉന്നയിച്ചത്.

"വെറുപ്പിലും അക്രമത്തിലും വിശ്വസിക്കാത്ത എല്ലാ ഇസ്രയേൽ പൗരന്മാരും, ലോകത്തിലെ എല്ലാ സർക്കാരുകളും ഉൾപ്പെടെ, ശരിയായ ചിന്താഗതിക്കാരായ ഓരോ വ്യക്തിയുടെയും ധാർമിക ഉത്തരവാദിത്തമാണ് ഇസ്രയേൽ ഗവൺമെന്‍റിന്‍റെ വംശഹത്യ നടപടികളെ അപലപിക്കുകയും, ഇത്തരം ആക്രമണങ്ങളില്‍ നിന്ന് അവരെ തടയാൻ നിർബന്ധിക്കുകയും ചെയ്യുക എന്നത്' ഒരു എക്‌സ് പോസ്‌റ്റില്‍ പ്രിയങ്ക കുറിച്ചിരുന്നു.

Read Also:വയനാടിനായി ലോക്‌സഭയില്‍ ശബ്‌ദം ഉയര്‍ത്തി പ്രിയങ്കാ ഗാന്ധി; വിഷയം ചര്‍ച്ച ചെയ്യാതെ കേന്ദ്രം

ABOUT THE AUTHOR

...view details