കേരളം

kerala

ETV Bharat / international

ചന്ദ്രനിൽ സോഫ്‌റ്റ്‌ ലാന്‍ഡിങ് നടത്തി 'ഒഡീഷ്യസ്'; അമേരിക്കൻ സ്വകാര്യ കമ്പനിയ്‌ക്ക് ചരിത്ര നേട്ടം - ഒഡീഷ്യസ് പേടകം ചന്ദ്രനിൽ

അമേരിക്കയിൽ നിന്നുള്ള ഒഡീഷ്യസ് പേടകം ചന്ദ്രനിൽ വിജയകരമായി ഇറങ്ങി, അവസാന ഘട്ടത്തിലുണ്ടായ സാങ്കേതിക വെല്ലുവിളികളെ മറികടന്നാണ് ഒഡീഷ്യസ് ചന്ദ്രനിൽ ഇറങ്ങിയത്.

Odysseus Touches Down On Moon  US Moon Lander Odysseus  Odysseus spacecraft  ഒഡീഷ്യസ് പേടകം ചന്ദ്രനിൽ  യുഎസ് ബഹിരാകാശ പേടകം
Odysseus Touches Down On Moon

By ETV Bharat Kerala Team

Published : Feb 23, 2024, 11:50 AM IST

കേപ് കനാവെറൽ (ഫ്ലോറിഡ): ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ ആദ്യത്തെ സ്വകാര്യ പേടകമെന്ന നേട്ടം ഇനി ഒഡീഷ്യസിന് സ്വന്തം (Odysseus Moon Lander). നാസയോടൊപ്പം (NASA) സ്വകാര്യ കമ്പനിയായ ഇന്‍റ്യൂറ്റീവ് മെഷീൻസ് നിർമ്മിച്ച പേടകമാണ് ഒഡീഷ്യസ്. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ നിന്നും 300 കിലോ മീറ്റർ അകലെയുള്ള മലപേർട്ട് എ എന്ന ഗർത്തത്തിലാണ് റോബോട്ടിക് പേടകമായ ഒഡീഷ്യസ് സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ഇതോടെ, 50 വര്‍ഷത്തിന് ശേഷം ആദ്യമായി ചന്ദ്രനില്‍ ഇറങ്ങുന്ന അമേരിക്കൻ പേടകമായും ഒഡീഷ്യസ് മാറി.

1972 ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രനിലിറങ്ങുന്ന ആദ്യ അമേരിക്കൻ ബഹിരാകാശ പേടകമാണ് ഒഡീഷ്യസ്. കഴിഞ്ഞ ഫെബ്രുവരി 15 ന്‌ വിക്ഷേപിച്ച 14 അടി നീളമുള്ള ലാന്‍ഡര്‍ വെറും ആറ്‌ ദിവസം കൊണ്ടാണ്‌ ചന്ദ്രനിലെത്തിയത്‌. അവസാനഘട്ടത്തിലെ വെല്ലുവിളികളെ മറികടന്ന് ഈസ്റ്റേൺ ടൈം സോൺ പ്രകാരം വൈകിട്ട് 6:23 ഓടെയാണ് പേടകം ലാന്‍ഡ് ചെയ്‌തത്.

'ചന്ദ്രനിലേക്ക് നിങ്ങളുടെ ഓർഡർ ഡെലിവർ ചെയ്‌തു' എന്നായിരുന്നു സോഫ്റ്റ് ലാൻഡിങ്ങിന് ശേഷം നാസ എക്‌സില്‍ കുറിച്ചത്. നോവ-സി എന്നാണ് ലാൻഡറിന്‍റെ യഥാർത്ഥ പേര്. 1972 ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രനിലിറങ്ങുന്ന ആദ്യ അമേരിക്കൻ ബഹിരാകാശ പേടകമാണ് ഒഡീഷ്യസ്. കഴിഞ്ഞ ഫെബ്രുവരി 15 ന്‌ വിക്ഷേപിച്ച 14 അടി നീളമുള്ള ലാന്‍ഡര്‍ വെറും ആറ്‌ ദിവസം കൊണ്ടാണ്‌ ചന്ദ്രനിലെത്തിയത്‌.

ABOUT THE AUTHOR

...view details