കേരളം

kerala

ETV Bharat / international

'കഴിവുള്ളവർ മുന്നോട്ട് വരട്ടെ'; എച്ച് 1 ബി വിസയിൽ നിലപാട് വ്യക്തമാക്കി ട്രംപ്, ഇന്ത്യാക്കാര്‍ക്ക് ആശ്വസിക്കാം? - DONALD TRUMP ON H1B VISA

നമ്മുടെ രാജ്യത്തേക്ക് കഴിവുള്ള ഏറ്റവും നല്ല ചെറുപ്പക്കാർ വരട്ടെയെന്നും ബിസിനസ് വളരാൻ വിദഗ്‌ധരായ പൗരന്മാർ മുന്നോട്ട് വരട്ടെയെന്നും ട്രംപ്.

H1B visas  skilled immigrants  President Trump  എച്ച് 1 ബി വിസ
President Trump (ANI)

By

Published : Jan 22, 2025, 1:29 PM IST

വാഷിങ്ടണ്‍: എച്ച് 1 ബി വിസയിൽ നിലപാട് വ്യക്തമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ എച്ച് 1 ബി വിസയില്‍ വിശ്വസിക്കുന്നുവെന്നും തീരുമാനവുമായി മുന്നോട്ട് പോകുന്നുവെന്നുമാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. നമ്മുടെ രാജ്യത്തേക്ക് കഴിവുള്ള ഏറ്റവും നല്ല ചെറുപ്പക്കാർ വരട്ടെയെന്നും ബിസിനസ് വളരാൻ വിദഗ്‌ധരായ പൗരന്മാർ മുന്നോട്ട് വരട്ടെയെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ട്രംപ് തീരുമാനവുമായി മുന്നോട്ട് പോവുകയാണെങ്കിൽ അത് ഇന്ത്യക്ക് ഗുണം ചെയ്യും എന്നതിൽ സംശയമില്ല. 2023ല്‍ അനുവദിച്ച 3,86,000 എച്ച് 1 ബി വിസകളില്‍ 72.3 ശതമാനവും ഇന്ത്യന്‍ പൗരന്മാരാണ് സ്വന്തമാക്കിയത്. അതിനാൽ തന്നെ അമേരിക്കൻ പൗരന്മാർക്ക് ജോലി സാധ്യത കുറയുന്നുവെന്നും ആദ്യം പരിഗണിക്കേണ്ടത് സ്വദേശികളെയാണെന്നുമുള്ള വാദങ്ങള്‍ ഉയർന്നിരുന്നു. എന്നാല്‍ വിസയ്‌ക്ക് അനുകൂലമായുള്ള ട്രംപിന്‍റെ നിലപാട് ആശ്വാസം നല്‍കുന്നതാണ്.

എന്താണ് എച്ച് 1 ബി വിസ

ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്‌ധ്യവും ആവശ്യമുള്ള സ്പെഷ്യലൈസ്‌ഡ് മേഖലകളില്‍ വിദേശത്തുനിന്നുള്ള പ്രൊഫഷണലുകളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്ന പരിപാടിയാണ് എച്ച് വണ്‍ ബി വിസ. ഈ പദ്ധതി പ്രകാരം വര്‍ഷംതോറും ബാച്ചിലര്‍ ബിരുദത്തില്‍ കുറയാത്ത വിദ്യാഭ്യാസമുള്ള 65,000 പേരെ നിയമിക്കാം. എച്ച് വണ്‍ ബി വിസ സ്പോണ്‍സര്‍ ചെയ്യുന്നത് തൊഴിലുടമയാണ്, ജീവനക്കാരന് നേരിട്ട് അപേക്ഷിക്കാനാവില്ല.

ജോലി നഷ്‌ടമായാല്‍ നിശ്ചിത സമയത്തിനകം (സാധാരണ 60 ദിവസം) പുതിയ തൊഴിലുടമയെ കണ്ടെത്തണം, അല്ലെങ്കില്‍ അമേരിക്ക വിടണം. അതിനാല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇത് കൂടുതലായി ഉപയോഗപ്പെടുത്തുന്നു. എച്ച് വണ്‍ ബി വിസ തുടക്കത്തില്‍ മൂന്നു വര്‍ഷത്തേക്കാണ് നല്‍കുക. ഇത് പരമാവധി ആറു വര്‍ഷമായി ദീര്‍ഘിപ്പിക്കാനാവും.

ALSO READ: ഇന്ത്യയുമായി ഒരുമിച്ചു പ്രവര്‍ത്തിക്കാൻ ട്രംപ് 2.0 ഭരണകൂടം; ഏതൊക്കെ മേഖലകളില്‍ കൈകോര്‍ക്കുമെന്ന് വിശദമായി അറിയാം - TRUMP 2 READY TO WORK WITH INDIA

ABOUT THE AUTHOR

...view details