വാഷിങ്ടൺ : ജോർജിയയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പിൽ അനുശോചനം രേഖപ്പെടുത്തി പ്രസിഡന്‍റ് ജോ ബൈഡൻ. തോക്ക് സുരക്ഷ നിയമം പാസാക്കുന്നതിന് യുഎസ് കോൺഗ്രസിൽ ഡെമോക്രാറ്റുകളുമായി ചേർന്ന് പ്രവർത്തിക്കാൻ റിപ്പബ്ലിക്കൻസിനോട് ബൈഡൻ ആഹ്വാനം ചെയ്‌തു.
ഇത്തരം ആക്രമണങ്ങള്‍ ഇനിയും സാധരണമായി കണക്കാക്കാനാകില്ലെന്ന് ബൈഡന്‍ പറഞ്ഞു. ഇത് സാധാരണമായി അംഗീകരിക്കാൻ കഴിയില്ല. വിഷയത്തില്‍ ഫെഡറൽ, സംസ്ഥാന, പ്രാദേശിക തലങ്ങളിലെ ഉദ്യോഗസ്ഥരുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും ബൈഡന്‍ ആഹ്വാനം ചെയ്‌തു.
'ബുദ്ധിശൂന്യമായ അക്രമം മൂലം ജീവന്‍ പൊലിഞ്ഞവരെ ഓര്‍ത്ത് ഞാനും ജില്ലും വിലപിക്കുന്നു, അതിജീവിച്ച എല്ലാവരുടെയും ജീവിതം എന്നെന്നേക്കുമായി മാറിമറിഞ്ഞിരിക്കുകയാണ്. ആഹ്ലാദകരമായ ബാക്ക്-ടു-സ്‌കൂൾ സീസൺ ആയിരിക്കേണ്ട വിന്‍ഡര്‍, അക്രമം നമ്മുടെ കമ്മ്യൂണിറ്റികളെ എങ്ങനെ കീറിമുറിക്കുന്നു എന്നതിന്‍റെ ഭയാനകമായ മറ്റൊരു ഓർമ്മപ്പെടുത്തലായി മാറിയിരിക്കുന്നു.'- ബൈഡന്‍ പ്രതികരിച്ചു.