ഇസ്‌ലാമാബാദ് :ദിവസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പാകിസ്ഥാനില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി മുസ്‌ലീം ലീഗ് നവാസ് (പിഎംഎല്‍എന്‍) പാര്‍ട്ടിയും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും (പിപിപി). പൊതു തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനത്തിലെത്തിയത്. രാജ്യത്തെ ജനങ്ങളുടെ താത്‌പര്യം കണക്കിലെടുത്ത് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചുവെന്ന് ഇരു പാര്‍ട്ടികളുടെയും ഉന്നത നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു (Pakistan Peoples Party).
ഷെഹ്‌ബാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമ്പോള്‍ ആസിഫ് അലി സര്‍ദാരിയെ പ്രസിഡന്‍റായി തെരഞ്ഞെടുക്കുമെന്നും പിപിപി ചെയർമാൻ ബിലാവല്‍ ഭൂട്ടോ സ്ഥിരീകരിച്ചു. മുസ്‌ലീം ലീഗ് നവാസ് (പിഎംഎല്‍എന്‍) പാര്‍ട്ടിക്കും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്കും (പിപിപി) നിലവില്‍ പൂര്‍ണ സഖ്യമുണ്ട്. അതുകൊണ്ട് തന്നെ തങ്ങള്‍ അടുത്ത സഖ്യം രൂപീകരിക്കാനുള്ള നീക്കത്തിലാണെന്നും ബിലാവല്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു (PPP Chairman Bilawal Bhutto-Zardari). നിലവില്‍ നേരിടുന്ന പ്രതിസന്ധികളില്‍ നിന്നും രാജ്യത്തെ കരകയറ്റാന്‍ ഇരുപാര്‍ട്ടികളും ഒന്നിച്ചുള്ള സര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി (Pakistan Muslim League-Nawaz (PML-N).
ഫെബ്രുവരി 8നാണ് പാകിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നത്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി), ഇമ്രാന്‍ ഖാന്‍റെ പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പിടിഐ), പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് നവാസ് (പിഎംഎല്‍-എന്‍) എന്നീ പാര്‍ട്ടികളുടെ പോരാട്ടമാണ് പാകിസ്ഥാനില്‍ ഉണ്ടായത് (Pakistan Peoples Party (PPP). വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തന്നെ സ്വന്തം പാര്‍ട്ടിയുടെ വിജയം അവകാശപ്പെട്ട് പാര്‍ട്ടികള്‍ രംഗത്തെത്തി. ഇമ്രാന്‍ ഖാന്‍റെ പിടിഐയാണ് പോളിങ്ങില്‍ മുന്നിലുണ്ടായിരുന്നത് (Shehbaz Sharif).
ഇതോടെ പിടിഐ വിജയിച്ചുവെന്ന് അവകാശപ്പെട്ട് ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു (Pakistan Tehreek-e-Insaf (PTI). എന്നാല്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെയാണ് ഒരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്. ഇതോടെ പാകിസ്ഥാനില്‍ തൂക്കസഭയുണ്ടാകുമെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇത്തരത്തില്‍ ഏറെ രാഷ്‌ട്രീയ ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോഴാണ് മുസ്‌ലീം ലീഗ് നവാസ് (പിഎംഎല്‍എന്‍) പാര്‍ട്ടിയും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും (പിപിപി) സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനത്തിലെത്തിയത് (Pakistan Election 2024). ഇത് പൊതു തെരഞ്ഞെടുപ്പില്‍ ഏറെ വിജയം പ്രതീക്ഷിച്ച ഇമ്രാന്‍ ഖാന്‍റെ പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫിന് (പിടിഐ) വന്‍ തിരിച്ചടിയാകും.
Also Read:'തെരഞ്ഞെടുപ്പില്‍ ജയിച്ചത് ഞങ്ങള്‍'; ഇമ്രാന്‍ ഖാന്‍റെ 'എഐ വീഡിയോ' പുറത്തുവിട്ട് പിടിഐ