റോം:ആഗോള ആയുധ വ്യവസായത്തെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ. ഉക്രെയ്‌നിലെ യുദ്ധം, ഇസ്രായേൽ-ഹമാസ് സംഘർഷം, മ്യാൻമറിലെ മുസ്‌ലിം റോഹിങ്ക്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ സർക്കാർ സേനയുടെ പീഡനം എന്നിവ പരാമർശിച്ചായിരുന്നു സമാധാനത്തിനായി ആഹ്വാനം ചെയ്‌തുകൊണ്ട് വത്തിക്കാനിലെ പ്രതിവാര പൊതു സദസില്‍ മാർപാപ്പ സംസാരിച്ചത്.
'മരണത്തിൽ നിന്ന് പണം സമ്പാദിക്കുന്നത് ഭയങ്കരമാണ്, നിർഭാഗ്യവശാൽ, ഇന്ന് ഏറ്റവും വലിയ വരുമാനം നൽകുന്ന നിക്ഷേപങ്ങൾ ആയുധ ഫാക്‌ടറികളാണെന്ന്' അദ്ദേഹം പറഞ്ഞു.
സ്റ്റോക്ക്‌ഹോം പീസ് റിസർച്ച് ഇന്‍ററർനാഷണലിന്‍റെ പഠനമനുസരിച്ച്, കഴിഞ്ഞ വർഷം ലോകമെമ്പാടും ആയുധങ്ങൾക്കായി 2.44 ട്രില്യൺ ഡോളറാണ് ചെലവഴിച്ചത്, 2022 ൽ നിന്ന് 6.8 ശതമാനം വർധന. ഉക്രെയ്‌നിലെ റഷ്യയുടെ യുദ്ധമാണ് പ്രതിരോധ ചെലവ് ആഗോളതലത്തിൽ വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൊത്തം ആഗോള ചെലവിന്‍റെ 37 ശതമാനത്തെ പ്രതിനിധീകരിക്കുന്ന, ലോകത്തിലെ ഏറ്റവും ഉയർന്ന സൈനിക ചെലവ് യുഎസിനാണ്.
Also Read:റഷ്യൻ മിസൈൽ ആക്രമണം : ഒഡേസയിൽ അഞ്ചുപേർ കൊല്ലപ്പെട്ടു, 'ഹാരി പോട്ടർ കാസിലും' തകർന്നു