അബുദാബി: ക്ഷേത്ര ഉദ്‌ഘാടനത്തിനായി അബുദാബിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ച് യുഎഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബിഎപിഎസ് മന്ദിർ ഉദ്ഘടനം ചെയ്യും. യു എ ഇ പ്രസിഡന്‍റുമായി നടത്തിയ കൂടികാഴ്‌ചക്കിടയിൽ അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്‌തു. വൈബ്രന്‍റ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഗുജറാത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചതിൽ നിങ്ങളോട് നന്ദി അറിയിക്കുന്നു. ഈ പരിപാടിയെ നിങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചു. ലോകത്തുടനീളം അതിന്‍റെ പ്രശസ്‌തി വർധിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു.
'ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്‌ത ക്ഷേത്രം' നിർമ്മിക്കാൻ നിങ്ങളുടെ പിന്തുണ ലഭിക്കാതെ സാധിക്കുമായിരുന്നില്ലെന്നും പ്രധാനമന്ത്രി യു എ ഇ പ്രസിഡന്‍റിനോട് പറഞ്ഞു. ബുധനാഴ്‌ചയാണ് ക്ഷേത്രത്തിന്‍റെ ഉദ്‌ഘാടനം. അബുദാബിയിൽ യു പി ഐ റുപേ കാർഡ് സേവനവും ഇരുവരും ചേർന്ന് അവതരിപ്പിച്ചു.