തിംഫു:ഭൂട്ടാന്‍റെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ 'ഓര്‍ഡര്‍ ഓഫ് ദ ഡര്‍ക്ക് ഗ്യാല്‍പോ' ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. ആദ്യമായാണ് മറ്റൊരു രാജ്യത്തലവന് ഈ പുരസ്‌കാരം ഭൂട്ടാന്‍ സമ്മാനിക്കുന്നത് . ഇന്ത്യാ-ഭൂട്ടാന്‍ ബന്ധം മെച്ചപ്പെടുത്താന്‍ നല്‍കിയ സംഭാവനകളും ഭൂട്ടാന്‍ ജനതയ്ക്കും രാജ്യത്തിനും നല്‍കിയ സേവനങ്ങളും മാനിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഈ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത് (PM Modi Bestowed Order Of The Druk Gyalpo').
തനിക്ക് ലഭിച്ച ഈ പുരസ്‌കാരം 140 കോടി ഇന്ത്യന്‍ ജനതയ്ക്ക് സമര്‍പ്പിക്കുന്നതായി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മോദി എക്‌സില്‍ കുറിച്ചു. ഭൂട്ടാന്‍ രാജാവ് ജിഗ്‌മെ ഖേസര്‍ നംഗ്യേല്‍ വാങ്ചുക് ആണ് പുരസ്‌കാരം സമ്മാനിച്ചത്. 2021 ഡിസംബര്‍ പതിനേഴിന് ഭൂട്ടാന്‍റെ 114 -ാമത് ദേശീയ ദിനാഘോഷ വേളയിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രി ഇന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം ഇത് മൂന്നാം തവണയാണ് മോദി ഭൂട്ടാന്‍ സന്ദര്‍ശിക്കുന്നത്.