പാകിസ്ഥാൻ: സ്വതന്ത്രരുടെ സഹായത്തോടെ സർക്കാർ രൂപീകരിക്കാൻ ലക്ഷ്യമിട്ട് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയുടെ നേതാവായതിന് പിന്നാലെയാണ് ഷെരീഫിന്‍റെ പുതിയ നീക്കം. തന്‍റെ പാർട്ടി എതിരാളിയായ ഇമ്രാൻ ഖാനെ പിന്തുണയ്‌ക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളെ പിന്നിലാക്കിയ ശേഷം സഖ്യ സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു (Nawaz Sharif Aims To Form Government).
പാകിസ്ഥാൻ തെരഞ്ഞെടുപ്പ്: സ്വതന്ത്രരുടെ സഹായത്തോടെ സർക്കാർ രൂപീകരിക്കാൻ നവാസ് ഷെരീഫ് - Nawaz Sharif
തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായതിന് പിന്നാലെയാണ് ഷെരീഫിന്‍റെ തുറന്നുപറച്ചിൽ
Nawaz Sharif
Published : Feb 9, 2024, 11:10 PM IST
സഖ്യത്തിൽ ചേരുന്നതിനായി തന്‍റെ ഇളയ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷെഹ്ബാസ് ഷെരീഫിനെ മറ്റ് പാർട്ടികളുടെ നേതാക്കളെ കാണാൻ അയയ്ക്കുകയാണെന്നും ഷെരീഫ് അറിയിച്ചു. മറ്റുള്ളവരുടെ പിന്തുണയില്ലാതെ സർക്കാർ രൂപീകരിക്കാൻ ഞങ്ങൾക്ക് മതിയായ ഭൂരിപക്ഷമില്ലെന്നും അവരെ സഖ്യത്തിൽ ചേരാൻ ക്ഷണിക്കുന്നെന്നും അതുവഴി പാകിസ്ഥാന്‍റെ പ്രശ്‌നങ്ങളിൽ നിന്ന് കരകയറാൻ ഞങ്ങൾ സംയുക്തമായി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.