ലണ്ടൻ: ഇൻസ്‌റ്റാഗ്രാമില്‍ നഗ്നത അടങ്ങിയ സന്ദേശങ്ങൾ ബ്ലര്‍ ചെയ്യുന്ന ഫീച്ചറുകൾ പരീക്ഷിച്ച് വരികയാണെന്ന് കമ്പനി. കൗമാര പ്രായക്കാര ഉപയോക്താക്കളിലേക്ക് അത്തരം ഉള്ളടക്കങ്ങള്‍ എത്തുന്നത് തടയാനും ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷണം നല്‍കുന്നതിനുമാണ് പുതിയ ഫീച്ചറെന്ന് ഇന്‍സ്‌റ്റാഗ്രാം അറിയിച്ചു.
ഇത്തരം ഉള്ളടക്കങ്ങളില്‍ നിന്ന് യുവാക്കളെ സംരക്ഷിക്കാൻ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്ന് ഇൻസ്‌റ്റാഗ്രാമിനും മറ്റ് സോഷ്യൽ മീഡിയ കമ്പനികള്‍ക്കും നേരെ വിമർശനങ്ങൾ ഉയര്‍ന്നിരുന്നു. ഈ വർഷമാദ്യം നടന്ന സെനറ്റ് ഹിയറിങ്ങിനിടെ ഇത്തരം ദുരുപയോഗത്തിന് ഇരയായവരുടെ മാതാപിതാക്കളോട് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ക്ഷമാപണം നടത്തിയിരുന്നു.
ഡിഎമ്മുകളിലെ നഗ്നതാ ഉള്ളടക്കങ്ങളുടെ സംരക്ഷണം
ഇൻസ്‌റ്റാഗ്രാം ഡിഎമ്മുകളിൽ പുതിയ നഗ്നതാ സംരക്ഷണ ഫീച്ചർ ഉടൻ പരീക്ഷിച്ച് തുടങ്ങുമെന്നാണ് ഇൻസ്‌റ്റാഗ്രാം അറിയിച്ചത്. നഗ്നത അടങ്ങിയതായി കണ്ടെത്തുന്ന ചിത്രങ്ങള്‍, ഫീച്ചര്‍ ഓട്ടോമാറ്റിക്കായി ബ്ലര്‍ ചെയ്യും.
ഫീച്ചര്‍ 18 വയസിന് താഴെയുള്ള കൗമാരക്കാർക്ക്