കേരളം

kerala

ETV Bharat / international

മാലിദ്വീപ് പ്രസിഡന്‍റിനെതിരെ 'കൂടോത്രം'; വനിതാ മന്ത്രിയുടെ കസേര തെറിച്ചു; മന്ത്രിയും ബന്ധുക്കളും അറസ്‌റ്റില്‍ - Maldives Minister arrested

പ്രസിഡന്‍റിന്‍റെ ഓഫീസിന്‍റെ ചുമതലയുള്ള മന്ത്രി ആദം റമീസിന്‍റെ മുന്‍ഭാര്യയാണ് അറസ്‌റ്റിലായ മന്ത്രി. സംഭവത്തില്‍ ഭരണകൂടം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ഫാത്തിമത്ത് ഷംനാസ് അലി സലീം  പ്രസിഡന്‍റ് മുഹമ്മദ് മൊയ്‌സു  പരിസ്ഥിതി മന്ത്രി  BLACK MAGIC
പ്രതീകാത്മക ചിത്രം (ANI)

By ETV Bharat Kerala Team

Published : Jun 28, 2024, 1:13 PM IST

മാലി: മാലിദ്വീപ് മന്ത്രി ഫാത്തിമത്ത് ഷംനാസ് അലി സലീമിനെ സസ്‌പെന്‍ഡ് ചെയ്‌ത് പ്രസിഡന്‍റ് മുഹമ്മദ് മൊയ്‌സു. പിന്നാലെ ഇവര്‍ അറസ്‌റ്റിലുമായി. ഇവരുടെ രണ്ട് സഹോദരങ്ങളെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പ്രസിഡന്‍റ് മുഹമ്മദ് മൊയ്‌സുവിനെതിരെ ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ചാണ് നടപടിയെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

പരിസ്ഥിതി മന്ത്രിയായിരുന്നു ഷംനാസ്. ഈ മാസം 23നാണ് ഇവര്‍ അറസ്‌റ്റിലായത്. ഏഴ് ദിവസത്തേക്ക് റിമാന്‍ഡിലാണ്. ബുധനാഴ്‌ചയാണ് മന്ത്രാലയം ഇവരെ മന്ത്രി പദവിയില്‍ നിന്ന് ഒഴിവാക്കിയത്.

സംഭവത്തില്‍ ഭരണകൂടം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഷംനാസിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെയുള്ള കേസില്‍ അന്വേഷണം തുടരുകയാണെന്ന് മുഖ്യ പൊലീസ് വക്താവ് അസിസ്‌റ്റന്‍റ് കമ്മീഷണറുമായ അഹമ്മദ് ഷിഫാന്‍ പറഞ്ഞു. പ്രസിഡന്‍റിന്‍റെ ഓഫീസിന്‍റെ ചുമതലയുള്ള മന്ത്രി ആദം റമീസിന്‍റെ മുന്‍ഭാര്യയാണ് ഷംനാസ്. ഷംനാസ് നേരത്തെ മാലെ സിറ്റി കൗണ്‍സിലില്‍ പ്രസിഡന്‍റ് മൊയ്‌സു അധ്യക്ഷനായിരിക്കെ അദ്ദേഹത്തോടൊപ്പം അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു.

മൊയ്‌സു പ്രസിഡന്‍റായപ്പോള്‍ അവര്‍ കൗണ്‍സിലംഗത്വം രാജി വച്ച് മന്ത്രിസഭയില്‍ അംഗമായി. ആദ്യം പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയുടെ ചുമതലയായിരുന്നു. പിന്നീട് പരിസ്ഥിതിമന്ത്രാലയത്തിന്‍റെ ചുമതല നല്‍കി.

Also Read:മോദി സർക്കാരിൻ്റെ മൂന്നാമൂഴം; സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനെത്തി മാലദ്വീപ് പ്രസിഡൻ്റ് -

ABOUT THE AUTHOR

...view details