കേരളം

kerala

ETV Bharat / international

നീറിപ്പുകഞ്ഞ് ചെങ്കടല്‍; കപ്പലുകള്‍ക്ക് നേരെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം

രണ്ട് കപ്പലുകളെ ലക്ഷ്യമിട്ട്‌ ഇറാൻ്റെ പിന്തുണയുള്ള ഹൂതി വിമതരുടെ ഏറ്റവും പുതിയ ആക്രമണം, കപ്പലുകള്‍ നിസാര കേടുപാടുകള്‍ സംഭവിച്ചുവെന്ന് സ്ഥിരീകരണം.

Houthi Rebels Target 2 Ships  Latest attack by Houthi rebels  കപ്പലുകള്‍ക്ക്‌ നേരെ ഹൂതി ആക്രമണം  യെമൻ ഹൂതി വിമതരുടെ ആക്രമണം
Houthi Rebels Target 2 Ships

By ETV Bharat Kerala Team

Published : Feb 7, 2024, 3:46 PM IST

ടെൽ അവീവ് (ഇസ്രായേൽ): യെമൻ ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം. മിഡിൽ ഈസ്റ്റ് കടലിലൂടെ സഞ്ചരിച്ച രണ്ട് കപ്പലുകൾ ലക്ഷ്യമിട്ടതായി അധികൃതർ (Houthi Rebels Target 2 Ships). ചെങ്കടലിൽ യുണൈറ്റഡ് കിംഗ്‌ഡത്തിൻ്റെ ഉടമസ്ഥതയിലുള്ള ഒരു ചരക്ക് കപ്പലും ഏദൻ ഉൾക്കടലിൽ ഗ്രീക്ക് ഉടമസ്ഥതയിലുള്ള ബൾക്ക് കാരിയറായ സ്റ്റാർ നാസിയയ്‌ക്കും നേരെയാണ്‌ ആക്രമണം നടന്നത്‌ (Latest Attack By Houthi Rebels). രണ്ട് കപ്പലുകളും നിസാര കേടുപാടുകളോടെ രക്ഷപ്പെട്ടതായി സെൻട്രൽ കമാൻഡ്‌ റിപ്പോർട്ട്‌.

യെമൻ തുറമുഖമായ ഹൊഡൈഡയില്‍ ചെങ്കടലിന്‍റെ തെക്ക് ഭാഗത്താണ് ആദ്യത്തെ ആക്രമണം നടന്നത്. യുണൈറ്റഡ് കിംഗ്‌ഡത്തിന്‍റെ ഉടമസ്ഥതയിലുള്ള ബാർബഡോസ് പതാകയുള്ള ചരക്ക് കപ്പലായ മോർണിംഗ് ടൈഡിന്‍റെ ബ്രിഡ്‌ജ്‌ വിൻഡോകൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കപ്പൽ സിംഗപ്പൂരിലേക്ക് യാത്ര തുടരുകയാണെന്നും അറിയിച്ചു. മൂന്ന് കപ്പൽ വിരുദ്ധ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് ഹൂതികൾ ആക്രമണം നടത്തിയതെന്ന് യുഎസ് മിലിട്ടറി സെൻട്രൽ കമാൻഡ്.

ഗ്രീക്കിന്‍റെ ഉടമസ്ഥതയിലുള്ള ബൾക്ക് കാരിയറായ സ്റ്റാർ നാസിയ എന്ന മാർഷൽ ദ്വീപുകളുടെ പതാകയുള്ള രണ്ടാമത്തെ കപ്പലിന്‌ നേരെയും മൂന്ന് ഹൂതി ബാലിസ്റ്റിക് മിസൈലുകളിൽ നിന്ന് വെടിവെയ്‌പുണ്ടായതായി സെൻട്രൽ കമാൻഡ് അറിയിച്ചു. ആർലീ ബർക്ക് ക്ലാസ് ഡിസ്ട്രോയറായ യുഎസ്എസ് ലാബൂൺ ഒരു മിസൈൽ വെടിവച്ചിട്ടതായി സൈന്യം അറിയിച്ചു. മിസൈലുകളിലൊന്നിൽ നിന്നുള്ള സ്ഫോടനം മൂലം സ്റ്റാർ നർസിയയിൽ ചെറിയ നാശനഷ്‌ടങ്ങൾ ഉണ്ടാക്കിയെങ്കിലും പരിക്കുകളൊന്നുമില്ലെന്നും സെൻട്രൽ കമാൻഡ് പറഞ്ഞു.

ഗാസയിലെ ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ചെങ്കടലിലെ കപ്പലുകളെ ആവർത്തിച്ച് ലക്ഷ്യമാക്കി. എന്നാൽ ഇസ്രയേലുമായി ബന്ധമില്ലാത്ത കപ്പലുകളെ ലക്ഷ്യമിടുന്നത്‌ ഏഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവയ്ക്കിടയിലുള്ള വ്യാപാരത്തെ തടസപ്പെടുത്തുന്നു. വാണിജ്യ കപ്പലുകള്‍ക്കും നാവിക കപ്പലുകള്‍ക്കും നേരെ ചെങ്കടലില്‍ ഹൂതികള്‍ 30 ല്‍ അധികം ആക്രമണങ്ങളാണ് നടത്തിയത്.

കഴിഞ്ഞ ആഴ്‌ചകളിലായി മറ്റ് സഖ്യകക്ഷികളുടെ പിന്തുണയോടെ, യുണൈറ്റഡ് സ്റ്റേറ്റ്സും യുണൈറ്റഡ് കിംഗ്‌ഡവും, ഹൂതികളുടെ മിസൈൽ ആയുധ ശേഖരങ്ങളും അവരുടെ ആക്രമണത്തിനുള്ള സ്ഥലങ്ങളും ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയിരുന്നു. ചെങ്കടലിലെ സമാധാനം പുനഃസ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ലക്ഷ്യം നേടുന്നതുവരെ തുടര്‍ച്ചയായ പ്രത്യാഘാതങ്ങള്‍ ഹൂതികള്‍ നേരിടേണ്ടി വരുമെന്നും ഇരു രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ABOUT THE AUTHOR

...view details