റോം: ഇറ്റലിയുടെ തെക്കൻ തീരത്തുണ്ടായ രണ്ട് വ്യത്യസ്‌ത കപ്പല്‍ അപകടങ്ങളില്‍ 11 മരണം. അപകടത്തില്‍ നിരവധി പേരെ കാണാതായി. സിറിയ, ഈജിപ്‌ത്, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇറാൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളുമായി പോയ രണ്ടു കപ്പലുകളാണ് തകര്‍ന്നത്.
ഇറ്റാലിയൻ ദ്വീപ് ആയ ലാംപെഡൂസയ്ക്ക് സമീപത്ത് തിങ്കളാഴ്‌ച ഉച്ചയോടെയാണ് ആദ്യത്തെ അപകടം നടന്നതെന്നാണ് വിവരം. ലിബിയയിൽനിന്ന് കുടിയേറ്റക്കാരുമായി പുറപ്പെട്ട കപ്പലാണ് അപകടത്തല്‍പ്പെട്ടത്. ഈ കപ്പലില്‍ നിന്നും 10 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 51 പേരെ രക്ഷപ്പെടുത്തിയതായും ജർമൻ രക്ഷാപ്രവർത്തക സംഘമായ റെസ്ക്യൂഷിപ്പ് എക്‌സിലൂടെ അറിയിച്ചു.