കേരളം

kerala

ETV Bharat / international

രത്തന്‍ ടാറ്റ ഇന്ത്യയുടെ അഭിമാന പുത്രന്‍; അനുശോചിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു - NETANYAHU CONDOLES RATANS DEATH

പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ISRAELI PM NETANYAHU  RATAN TATA  INDIA ISRAEL RELATION  MACRON
Israeli PM Netanyahu Ratan tata (ETV Bharat)

By ETV Bharat Kerala Team

Published : Oct 13, 2024, 11:20 AM IST

ജെറുസലേം:ഇന്ത്യന്‍ വ്യവസായി രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ രത്തന്‍ടാറ്റ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം അനുസ്‌മരിച്ചു. ബുധനാഴ്‌ച തന്‍റെ 86ാം വയസിലാണ് രത്തന്‍ ടാറ്റ വിടവാങ്ങിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്‌ത് കൊണ്ടുള്ള എക്‌സിലെ കുറിപ്പിലാണ് ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ-ഇസ്രയേല്‍ ബന്ധത്തില്‍ രത്തന്‍ ടാറ്റയുടെ സംഭാവനകളെ അനുസ്‌മരിച്ചത്. രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ താനും ഇസ്രയേലിലെ നിരവധി പേരും ദുഖിക്കുന്നുവെന്നായിരുന്നു നെതന്യാഹുവിന്‍റെ കുറിപ്പ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തന്‍റെ അനുശോചനം രത്തന്‍ ടാറ്റയുടെ കുടുംബത്തെ അറിയിക്കണമെന്നും പ്രധാനമന്ത്രിയോട് നെതന്യാഹു നിര്‍ദേശിച്ചിട്ടുമുണ്ട്. നേരത്തെ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ് രത്തന്‍ടാറ്റയ്ക്ക് ആദരമര്‍പ്പിച്ചിരുന്നു. സിംഗപ്പൂരിന്‍റെ യഥാര്‍ത്ഥ സുഹൃത്തെന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ അനുശോചനക്കുറിപ്പ്.

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും രത്തന്‍ ടാറ്റയ്ക്ക് അനുശോചനം അറിയിച്ചിരുന്നു. നൂതന-ഉത്പാദന മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകളും മാക്രോണ്‍ തന്‍റെ അനുശോചന സന്ദേശത്തില്‍ എടുത്ത് കാട്ടി. ഇന്ത്യ ഫ്രാന്‍സ് ബന്ധം മെച്ചപ്പെടുത്തുന്നതിലും രത്തന്‍ ടാറ്റ വഹിച്ച പങ്ക് അദ്ദേഹം എടുത്ത് കാട്ടി.

Also Read:86-ാം വയസിലും ഫിറ്റായിരുന്നു രത്തൻ ടാറ്റ; ഫിറ്റ്‌നസ് രഹസ്യം ഇതാ

ABOUT THE AUTHOR

...view details