ദേർ അൽ-ബലാഹ്: ഹമാസിന്‍റെ ഉന്നത നേതാവ് യഹ്‌യ സിൻവർ ഗാസയിൽ ഇസ്രയേലിന്‍റെ സൈനിക നടപടിയിൽ കൊല്ലപ്പെട്ടതായി സംശയം. ഇക്കാര്യം സ്ഥിരീകരിക്കാൻ തങ്ങൾ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
ഗാസയിലെ സൈനീക നടപടിയിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടതായി സൈന്യം പ്രസ്‌താവനയിൽ പറഞ്ഞു. മൂവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇവരിൽ ഒരാൾ സിൻവർ ആയിരിക്കാനുള്ള സാധ്യത പരിശോധിക്കുകയാണെന്നും അതിൽ പറയുന്നു. സിൻവറുടെ മരണം സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന ആവശ്യമാണെന്നും ഇസ്രയേൽ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
2023 ഒക്‌ടോബർ ഏഴിലെ ഇസ്രയേലിനെതിരായ ഹമാസ് നടത്തിയ ആക്രമണത്തിന്‍റെ മുഖ്യ ശില്‍പികളിലൊരാളാണ് സിൻവർ. ഈ ആക്രമണത്തിനു പിന്നാലെയാണ് ഇസ്രയേൽ ഗാസയിലടക്കം കനത്ത ആക്രമണം അഴിച്ചുവിട്ടത്. ഇക്കാലമത്രയും സിൻവാർ ഒളിവിലായിരുന്നു.