കേരളം

kerala

ETV Bharat / international

ജെയ്‌ഷ് അൽ-അദ്ൽ തീവ്രവാദ ഗ്രൂപ്പിൻ്റെ കമാൻഡറെയും കൂട്ടാളികളെയും വധിച്ച് ഇറാന്‍ സൈന്യം - militant group commander

ജെയ്‌ഷ് അൽ-അദ്ൽ തീവ്രവാദ ഗ്രൂപ്പിൻ്റെ കമാൻഡർ ഇസ്‌മായിൽ ഷഹബക്ഷിനെയും അദ്ദേഹത്തിൻ്റെ ചില കൂട്ടാളികളെയും പാകിസ്ഥാൻ പ്രദേശത്ത് ഇറാൻ്റെ സൈനിക സേന വധിച്ചതായി ഇറാൻ സർക്കാർ

Irans military forces  kill Jaish al Adl militant group  militant group commander  ഇറാന്‍റെ സൈനിക സേന വധിച്ചു
Irans military forces

By ANI

Published : Feb 24, 2024, 11:02 AM IST

ടെഹ്‌റാൻ (ഇറാൻ) : ജെയ്‌ഷ് അൽ-അദ്ൽ തീവ്രവാദ ഗ്രൂപ്പിന്‍റെ കമാൻഡറെയും കൂട്ടാളികളെയും ഇറാന്‍റെ സൈനിക സേന വധിച്ചതായി ഇറാൻ സർക്കാർ. കമാൻഡർ ഇസ്‌മായിൽ ഷഹബക്ഷിനെയും കൂട്ടാളികളെയുമാണ്‌ പാകിസ്ഥാൻ പ്രദേശത്ത് സൈനിക സേന വധിച്ചതായി റിപ്പോർട്ട് ചെയ്‌തത്‌. വർഷങ്ങളായി, ഇറാനിയൻ സുരക്ഷ സേനയ്‌ക്കെതിരെ ജെയ്‌ഷ് അൽ-അദ്ൽ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

ഡിസംബറിൽ, സിസ്‌താൻ-ബലൂചിസ്ഥാനിലെ ഒരു പൊലീസ് സ്‌റ്റേഷന് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ജെയ്‌ഷ് അൽ-അദ്ൽ ഏറ്റെടുത്തു. ആക്രമണം കുറഞ്ഞത് 11 പൊലീസ് ഉദ്യോഗസ്ഥരുടെ ജീവൻ അപഹരിച്ചതായി അൽ അറേബ്യ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ജനുവരി 16 ന് രാത്രി ഇറാൻ പാകിസ്ഥാനിൽ മിസൈൽ, ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും മൂന്ന് പെൺകുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഇസ്ലാമാബാദ് ആരോപിച്ചു. ജനുവരി 17 ന് പാകിസ്ഥാൻ ഇറാനിൽ നിന്നുള്ള അംബാസഡറെ പിൻവലിക്കുകയും ആ സമയത്ത് സ്വന്തം രാജ്യം സന്ദർശിച്ച ഇറാൻ പ്രതിനിധിയെ ലംഘനത്തിൽ പ്രതിഷേധിച്ച് മടങ്ങാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു.

അടുത്ത ദിവസം, ജനുവരി 18 ന്, പാകിസ്ഥാൻ ഒരു പ്രതികാര ആക്രമണത്തിൽ ഇറാനിൽ ആക്രമണം നടത്തി. ഭീകര തീവ്രവാദ സംഘടനകൾ, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി, ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് എന്നിവ ഉപയോഗിക്കുന്ന ഒളിത്താവളങ്ങളെ ലക്ഷ്യമാക്കിയതായി ഇസ്ലാമാബാദ് പറഞ്ഞു. എന്നിരുന്നാലും, പിന്നീട്, ഇരു രാജ്യങ്ങളിലെയും അംബാസഡർമാരെ അതത് തസ്‌തികകളിലേക്ക് തിരികെ കൊണ്ടുവരാൻ ഇരു രാജ്യങ്ങളും സമ്മതിച്ചു.

ABOUT THE AUTHOR

...view details