ടെഹ്‌റാന്‍: ഐക്യരാഷ്‌ട്രസഭയും അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമാണ് പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമൈനി. ഇവരുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് മേഖലയിലെ തര്‍ക്കങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ആശങ്കകള്‍ക്കും ശത്രുതയ്ക്കുമെല്ലാം കാരണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിന്‍റെയും ശാന്തിയുടെയും വക്താക്കളെന്ന പേരില്‍ മേഖലയിലുള്ള ഇവരുടെ സാന്നിധ്യമാണ് പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്. ഇറാനിയന്‍ പണ്ഡിതന്മാരും വിദ്യാര്‍ഥികളുമടങ്ങിയ ഒരു സംഘത്തോട് സംവദിക്കവേയാണ് ആയത്തുള്ള അലി ഖമൈനി ഇക്കാര്യം പറഞ്ഞത്.
മേഖലയിലെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതായാല്‍ ഇവിടുത്തെ രാജ്യങ്ങള്‍ക്ക് നന്നായി ഭരിക്കാനും പരസ്‌പരം സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാനും സാധിക്കും. ഈ രാജ്യങ്ങള്‍ മേഖലയിലെ ഒരു രാജ്യത്തെ പ്രകോപിപ്പിക്കുകയും പിന്നീട് പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നുവെന്ന് സദ്ദാം ഹുസൈന്‍റെ ഉദാഹരണം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. സദ്ദാമിന്‍റെ മരണത്തിന് ശേഷം അദ്ദേഹത്തെ പിന്തുണച്ചവര്‍ എങ്ങോ പോയ് മറഞ്ഞു. ഇറാനും ഇറാഖും തമ്മിലുള്ള ബന്ധം ശക്തമായി. പ്രത്യേകിച്ച് അറേബ്യന്‍ തീര്‍ഥാടനം പോലുള്ള പരിപാടികളുടെ വേളയില്‍.
ലെബനനിലെ ഹിസ്ബുള്ള നേതാവ് സയീദ് ഹസന്‍ നസ്‌റുള്ളയുടെ കൊലപാതകത്തില്‍ അദ്ദേഹം അതീവ ദുഃഖവും രേഖപ്പെടുത്തി. ലെബനനിലെ സാഹചര്യങ്ങളെയും നസ്റുള്ളയെയും കുറിച്ച് അധികം വൈകാതെ പ്രസ്‌താവന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍ 200 ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിനെയും അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് തൊടുത്തതോടെയാണ് പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.