ഹൈദരാബാദ്:വീണ്ടുമൊരു അന്താരാഷ്‌ട്ര വനിത ദിനം ആചരിക്കുകയാണ്. വര്‍ഷം തോറും മാര്‍ച്ച് എട്ടിനാണ് അന്താരാഷ്‌ട്ര വനിത ദിനമായി ആചരിക്കുന്നത്. സ്‌ത്രീകളുടെ നേട്ടങ്ങള്‍ ആഘോഷിക്കപ്പെടാനും അവകാശങ്ങള്‍ നേടിയെടുക്കാനും അവരെ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ദിനാചരണം.
സ്‌ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ദുരുപയോഗം എന്നീ വിഷയങ്ങളില്‍ അന്താരാഷ്‌ട്ര വനിത ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 1909 ഫെബ്രുവരി 28ലാണ് ആദ്യമായി വനിത ദിനം ആചരിച്ച് തുടങ്ങിയത്. ന്യൂയോര്‍ക്കിലെ സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് അമേരിക്കയാണ് വനിത ദിനാചരണത്തിന് തുടക്കം കുറിച്ചത്.
തൊഴില്‍ അവകാശങ്ങള്‍ക്കായി സ്‌ത്രീകള്‍ പോരാടിയ ദിനമായിരുന്നു അത്. 'ഇന്‍വെസ്റ്റ് ഇന്‍ വുമണ്‍: അക്ലറേറ്റ് പ്രോഗ്രസ്' എന്നതാണ് ഇത്തവണത്തെ അന്താരാഷ്‌ട്ര വനിത ദിന പ്രമേയം. സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ചെറുക്കാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതും മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ അവംലബിക്കേണ്ടതിനും ഈ ദിനം പ്രധാന്യം നല്‍കുന്നു.
സ്‌ത്രീകള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ അവര്‍ക്ക് തന്നെ ഇല്ലാതാക്കാവുന്നതാണ്. അതിന് ആദ്യം വേണ്ടത് 'സെല്‍ഫ് ലവ്' ആണ്. നമ്മള്‍ സ്വയം നമ്മളെ സ്‌നേഹിക്കുക. നമ്മള്‍ക്ക് വേണ്ടി സമയം കണ്ടെത്തുകയും പ്രവര്‍ത്തിക്കുകയും വേണം. ഇതുകേള്‍ക്കുമ്പോള്‍ എങ്ങനെയാണ് നമ്മള്‍ നമ്മളെ സ്‌നേഹിക്കുക അല്ലെങ്കില്‍ പ്രണയിക്കുക എന്നൊക്കെ സംശയങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ അതിനുള്ള സിമ്പിള്‍ മാര്‍ഗങ്ങളാണ് താഴെ പറയുന്നത്.
പ്രഭാതത്തില്‍ നാം ചെയ്യേണ്ട കാര്യങ്ങള്‍: ഓരോ ദിവസവും നമ്മുക്ക് വ്യത്യസ്‌തങ്ങളായ അനുഭവങ്ങളായിരിക്കും സമ്മാനിക്കുക. അതുകൊണ്ട് തുടക്കം ഭംഗിയായാല്‍ ഒടുക്കവും ഭംഗിയാക്കാം. ഒരു ദിനം ആരംഭിക്കേണ്ടത് മാനസികവും ശാരീരീകവുമായ ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും ആയിരിക്കണം. അതിനായി ധ്യാനം, ശ്വാസോച്ഛ്വാസ വ്യായാമങ്ങള്‍ എന്നിവ ശീലമാക്കുക. ഇത് കൂടുതല്‍ മാനസികോന്മേഷം പ്രധാനം ചെയ്യും. ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനായി അല്‍പ സമയം വര്‍ക്ക് ഔട്ട് പ്രാക്‌ടീസ് ചെയ്യുക. ഇത് നല്ലൊരു ദിനം സമ്മാനിക്കും.
പോഷക സമൃദ്ധമായ പ്രാതല്‍: മാനസികവും ശാരീരികവുമായി ആരോഗ്യത്തോടെയിരിക്കണമെങ്കില്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണവും അതിനുതകന്നതാകണം. ആരോഗ്യകരമായ ഭക്ഷണ രീതി വേണം നമ്മള്‍ ശീലിച്ച് പോരാന്‍. പ്രാതല്‍ സ്വാദിഷ്‌ടവും അതിനൊപ്പം പോഷക സമൃദ്ധവും ആക്കാന്‍ സ്രമിക്കുക. അത് നിങ്ങള്‍ വീട്ടിലുണ്ടാക്കുന്നതായും പുറത്ത് നിന്ന് കഴിക്കുന്നതാണെങ്കിലും. പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയിട്ടുള്ള സ്‌മൂത്തി പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് കൂടുതല്‍ ഊര്‍ജം പകരും.
വീട്ടിലൊരു സ്‌പാ ദിനം:ഭക്ഷണത്തിനും വ്യായാമത്തിന് പുറമെ ശരീരത്തെ കൂടുതല്‍ സംരക്ഷിക്കുന്നതിന് കൂടി സ്‌പാ പോലുള്ളവ ശീലിക്കുക. വീട്ടില്‍ വച്ചായാലും അത് കൃത്യമായി നിര്‍വഹിച്ച് വരിക. സ്വയം ശരീര പരിചരണത്തിനുള്ള ഒരു മാര്‍ഗം കൂടിയാണത്.