കേരളം

kerala

ETV Bharat / international

ഇന്ത്യന്‍ ശതകോടീശ്വരന് വധു മുൻ റെസ്‌ലിങ് താരം; വിവാഹം ലോകാത്ഭുതത്തിന് മുന്നില്‍ വച്ച് - Ankur Jain Weds Erika Hammond - ANKUR JAIN WEDS ERIKA HAMMOND

ശതകോടീശ്വരന്‍ അങ്കുർ ജെയിനും മുൻ WWE താരം എറിക ഹാമണ്ടും വിവാഹിതരായി. വിവാഹം നടന്നത് ഗ്രേറ്റ് സ്‌ഫിൻക്‌സ്, പിരമിഡ് എന്നിവയുടെ പശ്ചാത്തലത്തില്‍.

WWE STAR ERIKA HAMMOND  ANKUR JAIN ERIKA HAMMOND WEDDING  അങ്കുർ ജെയിന്‍ എറിക ഹാമണ്ട്
Indian Origin Tech Billionaire Ankur Jain Weds Former WWE Star Erika Hammond at background of Pyramid

By ETV Bharat Kerala Team

Published : Apr 28, 2024, 8:25 PM IST

ന്യൂയോർക്ക്: ഇന്ത്യന്‍ വംശജനായ ശതകോടീശ്വരന്‍ അങ്കുർ ജെയിനും മുൻ WWE താരം എറിക ഹാമണ്ടും വിവാഹിതരായി. ഈജിപ്‌തിലെ ലോകാത്ഭുതങ്ങളായ ഗ്രേറ്റ് സ്‌ഫിൻക്‌സിന്‍റെയും പിരമിഡിന്‍റെയും മനോഹര പശ്ചാത്തലത്തിലായിരുന്നു വിവാഹം.

വിവാഹത്തിന്‍റെ വീഡിയോയും ഫോട്ടോകളും അങ്കുർ ജെയിൻ ഇൻസ്‌റ്റാഗ്രാമിൽ പങ്കുവെച്ചു. ന്യൂയോർക്കില്‍ സ്ഥിരതാമസക്കാനായ അങ്കുര്‍ ജെയിന്‍ ബിൽറ്റ് റിവാർഡ് എന്ന കമ്പനിയുടെ സിഇഒ ആണ്. അങ്കുറിന്‍റെ പിതാവ് നവീൻ കെ ജെയിൻ ഉത്തർപ്രദേശുകാരനാണ്.

ഏപ്രിൽ 26-നടന്ന ആഡംബര വിവാഹത്തെ കുറിച്ച് പീപ്പിൾ മാഗസിനോട് സംസാരിച്ച എറിക്ക ഹാമണ്ട് പറഞ്ഞതിങ്ങനെ, 'ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അനുഭൂതിയാണ്.' താര നിബിഡമായ ആകാശത്തിന്‍ കീഴില്‍, പിരമിഡുകളുടെ മനോഹര പശ്ചാത്തലത്തില്‍, വിഭവസമൃദ്ധമായ അത്താഴത്തോടൊപ്പം...'

വിവാഹത്തിന് അങ്കുർ ജെയിനിന്‍റെ മാതാപിതാക്കളായ നവീനും അനു ജെയിനും എറിക ഹാമണ്ടിന്‍റെ മാതാപിതാക്കളായ ടോന്യയും വിൽ ഹാമണ്ടും അനുഗ്രഹം നല്‍കി. ഇന്ത്യൻ ഡിസൈനർ രാഹുൽ മിശ്ര തയാറാക്കിയ വിവാഹ ഗൗൺ ആയിരുന്നു എറിക്ക ഹാമണ്ട് ധരിച്ചിരുന്നത്.

അങ്കുർ ജെയിനിന്‍റെ കുടുംബ സുഹൃത്തായ പ്രശസ്‌ത ഈജിപ്തോളജിസ്‌റ്റ് ഡോ. സാഹി ഹവാസിന്‍റെ നേതൃത്വത്തിലായിരുന്നു വിവാഹം. ബഹിരാകാശത്ത് വെച്ച് വിവാഹം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.

Also Read :ചലച്ചിത്ര താരങ്ങളായ അപർണ ദാസും ദീപക് പറമ്പോലും വിവാ​ഹിതരായി

ABOUT THE AUTHOR

...view details