കേരളം

kerala

ETV Bharat / international

ഇന്ത്യന്‍ പ്രതിനിധി സംഘം വത്തിക്കാനിലേക്ക്; പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിക്കും - INDIAN DELEGATION TO VATICAN

സംഘത്തില്‍ കൊടിക്കുന്നില്‍ സുരേഷും മുന്‍ മന്ത്രി രാജീവ് ചന്ദ്രശേഖറുമടക്കമുള്ളവര്‍.

VATICAN  ARCH BISHOP GEORGE KOOVAKKATTIL  KARDINAL  INVITE POPE TO INDIA
Photo collage of Kodikunnil Suresh, pope and Rajeev Chandrasekhar (Etv Bharat)

By ETV Bharat Kerala Team

Published : Dec 6, 2024, 11:56 AM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിനിധി സംഘം വത്തിക്കാനിലേക്ക് പുറപ്പെട്ടു. ആർച്ച് ബിഷപ്പ് ജോർജ് കൂവക്കാട്ടിലിനെ കർദിനാളായി വാഴിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ഇന്ത്യൻ പ്രതിനിധി സംഘം വത്തിക്കാനിലേക്ക് തിരിച്ചടത്. രാവിലെ ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് ഏഴം​ഗ സംഘം യാത്ര തിരിച്ചത്.

കേന്ദ്രമന്ത്രി ജോർജ് കുര്യന്‍റെ നേതൃത്വത്തിലുള്ള സംഘത്തിൽ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, അനിൽ ആന്‍റണി, ടോം വടക്കൻ, കൊടിക്കുന്നിൽ സുരേഷ് എംപി, അനൂപ് ആന്‍റണി, രാജ്യസഭാ എംപി സത്നം സിങ്, എന്നിവരും സംഘത്തിൽ ഉണ്ട്. വത്തിക്കാനിൽ എത്തുന്ന സംഘം മാർപാപ്പയെയും കാണും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എല്ലാ ഇന്ത്യക്കാരുടെയും എല്ലാ ക്രൈസ്‌തവ വിശ്വാസികളുടെയും ആശംസകൾ നേരിട്ട് അറിയിക്കാൻ ആണ് സംഘം പോകുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. വളരെ അഭിമാനകരമായ നിമിഷമാണെന്നും സംഘം നാളെ മാർപാപ്പയെ കാണുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

നാളെ രാവിലെ മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തുമ്പോൾ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ഔദ്യോഗിക സംഘത്തിൽ ആരൊക്കെ വേണമെന്ന് സർക്കാരിന് തീരുമാനിക്കാം. പ്രതിപക്ഷ അംഗങ്ങളെ കൂടുതൽ ഉൾപ്പെടുത്തിയില്ല എന്ന വിമർശനം പ്രതിപക്ഷത്തിന് ഇല്ല, വിമർശനത്തിലൂടെ ഇതിന്‍റെ ശോഭ കെടുത്താൻ ഇല്ലെന്നും എംപി കൂട്ടിച്ചേര്‍ത്തും.

Also Read:വത്തിക്കാൻ ലോക മതപാർലമെന്‍റിന് തുടക്കമായി; സമ്മേളനത്തിൽ പങ്കെടുക്കുക വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ

ABOUT THE AUTHOR

...view details