കാഠ്‌മണ്ഡു (നേപ്പാൾ ):40 യാത്രക്കാരുമായി സര്‍വീസ് നടത്തിയ ഇന്ത്യൻ പാസഞ്ചർ ബസ് നേപ്പാളിലെ മാർസ്യാങ്ക്‌ടി നദിയിലേക്ക് മറിഞ്ഞു. പതിനൊന്ന് മരണം. തനാഹുൻ ജില്ലയിലെ ഐന പഹാരയിലാണ് അപകടമുണ്ടായത്. ഉത്തർപ്രദേശ് രജിസ്‌ട്രേഷനിലുള്ള UPFT 7623 എന്ന നമ്പറിലുള്ള ബസാണ് മാർസ്യാങ്ക്‌ടി നദിയിലേക്ക് മറിഞ്ഞതെന്ന് ഡിഎസ്‌പി ദീപ്‌കുമാർ മാർ രായ പറഞ്ഞു.
ഇന്ത്യൻ ബസ് നേപ്പാളിലെ മാർസ്യാങ്ക്‌ടി നദിയിലേക്ക് മറിഞ്ഞു; 11 മരണം - INDIAN BUS ACCIDENT IN NEPAL
ഇന്ത്യൻ പാസഞ്ചർ ബസ് മാർസ്യാങ്ക്‌ടി നദിയിലേക്ക് മറിഞ്ഞു. ഉത്തർ പ്രദേശ് രജിസ്‌ട്രേഷനിലുള്ള ബസിൽ 40 യാത്രക്കാർ ഉണ്ടായിരുന്നു.
Representational image Representational image (ETV Bharat)
Published : Aug 23, 2024, 3:01 PM IST
പൊലീസ് ഫോഴ്‌സ് നേപ്പാൾ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് ട്രെയിനിങ് സ്‌കൂളിലെ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്എസ്‌പി) മാധവ് പൗഡേലിൻ്റെ നേതൃത്വത്തിലുള്ള 45 സായുധ പൊലീസ് സേനാംഗങ്ങൾ ഇതിനകം അപകടസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.