കേരളം

kerala

ETV Bharat / international

ചെങ്കടലിൽ ക്രൂയിസ് കപ്പലിനെതിരെ ഹൂതി ആക്രമണം; 3 ജീവനക്കാർ കൊല്ലപ്പെട്ടു

ഏദന്‍ കടലിടുക്കില്‍ ക്രൂയിസ് കപ്പലിന് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു.

Houthi missile attack  houthi attack  sailors killed in missile attack  ഹൂതി മിസൈൽ ആക്രമണം  ഹൂതി ആക്രമണം യെമൻ
houthi attack

By ETV Bharat Kerala Team

Published : Mar 7, 2024, 7:06 AM IST

Updated : Mar 7, 2024, 2:51 PM IST

സന : ചെങ്കടലിലെ ഹൂതി ആക്രമണത്തിൽ മൂന്ന് മരണം (Houthi missile attack). ചെങ്കടലിലെ ഏദന്‍ കടലിടുക്കില്‍ ക്രൂയിസ് കപ്പലിനെതിരെ ഹൂതി വിമതർ നടത്തിയ ഷെല്ലാക്രമണത്തിലാണ് കപ്പലിലെ മൂന്ന് ജീവനക്കാർ മരിച്ചത്. ഇതാദ്യമായാണ് ഹൂതി ആക്രമണത്തിൽ മരണം സംഭവിക്കുന്നത് (sailors killed in Houthi missile attack).

യെമനിലെ ഏദൻ തുറമുഖത്തിന് 50 നോട്ടിക്കൽ മൈൽ (93 കിലോമീറ്റർ) അകലെ ഗ്രീക്ക് ഉടമസ്ഥതയിലുള്ള, ബാർബഡോസിൻ്റെ പതാകയുള്ള ട്രൂ കോൺഫിഡൻസ് എന്ന കപ്പലിന് നേരെയാണ് ഹൂതി ആക്രമണം ഉണ്ടായത്. 'ഏകദേശം 11:30 a.m (പ്രാദേശിക സമയം) മാർച്ച് 6, ഇറാൻ്റെ പിന്തുണയുള്ള ഹൂതി ഭീകരരുടെ നിയന്ത്രണത്തിലുള്ള യെമനിൽ നിന്ന് ഒരു കപ്പൽ വിരുദ്ധ ബാലിസ്റ്റിക് മിസൈൽ (ASBM) വിക്ഷേപിച്ചു. ഗൾഫ് ഓഫ് ഏദൻ കടക്കുന്നതിനിടയിൽ ബാർബഡോസ് ഫ്ലാഗുള്ള, ട്രൂ കോൺഫിഡൻസ് എന്ന ലൈബീരിയൻ ഉടമസ്ഥതയിലുള്ള ബൾക്ക് കാരിയർ കപ്പലിൽ മിസൈൽ പതിച്ചു.

മൾട്ടിനാഷണൽ ക്രൂ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിൽ മൂന്ന് പേർ ഗുരുതരാവസ്ഥയിലാണ്. കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. ജീവനക്കാർ കപ്പൽ ഉപേക്ഷിച്ചു, സഖ്യസേനയുടെ യുദ്ധക്കപ്പലുകൾ പ്രതികരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യുന്നു'- യുഎസ് സെൻട്രൽ കമാൻഡ് എക്‌സിൽ കുറിച്ചു.

ഗാസയിലെ ജനങ്ങള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നവംബർ മുതലാണ് ചെങ്കടലിലും ഏദൻ ഉൾക്കടലിലും ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം തുടങ്ങിയത്. പിന്നീട് യുണൈറ്റഡ് കിംഗ്‌ഡത്തിലേക്കും യുഎസിലേക്കും ബന്ധിപ്പിച്ചിരിക്കുന്ന കപ്പലുകൾക്ക് നേരെയും ഹൂതി വിമതർ ആക്രമണം നടത്തുകയായിരുന്നു. ചെങ്കടലിൽ ഹൂതികളുടെ ആക്രമണം വർധിച്ചതോടെ അന്താരാഷ്‌ട്ര ഗതാഗതവും പ്രതിസന്ധിയിലായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് സഞ്ചരിക്കാവുന്ന പാതയ്‌ക്ക് പകരം ദക്ഷിണാഫ്രിക്കയെ ചുറ്റിയുള്ള ദൈർഘ്യമേറിയതും ചെലവേറിയതുമായ കടൽ മാർഗത്തിലൂടെ സഞ്ചരിക്കാൻ പല കമ്പനികളും നിർബന്ധിതരായി.

Last Updated : Mar 7, 2024, 2:51 PM IST

ABOUT THE AUTHOR

...view details