ടെല്‍ അവീവ്(ഇസ്രയേല്‍):ഖത്തര്‍, ഈജിപ്ഷ്യന്‍ ഇടനിലക്കാര്‍ മുന്നോട്ട് വച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചതായി ഹമാസ്. കിഴക്കന്‍ റഫയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കണമെന്ന ഇസ്രയേല്‍ നിര്‍ദ്ദേശം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹമാസിന്‍റെ നടപടി.
ഇസ്രയേലിന്‍റെ ഒഴിപ്പിക്കല്‍ ഉത്തരവിന് പിന്നാലെ പതിനായിരങ്ങള്‍ ഇവിടെ നിന്ന് പലയാനം ചെയ്യാന്‍ തുടങ്ങിയിരുന്നു. സൈനിക നടപടിയുണ്ടാകുമെന്ന ഭയം മൂലമാണ് ജനങ്ങള്‍ സ്വയം ഒഴിഞ്ഞ് പോകാന്‍ തുടങ്ങിയത്. ആക്രമണങ്ങള്‍ കടുത്തതോടെ മറ്റിടങ്ങളില്‍ നിന്നെത്തി താത്ക്കാലിക കേന്ദ്രങ്ങളില്‍ അഭയം പ്രാപിച്ച പത്ത് ലക്ഷത്തിലേറെ പേര്‍ റഫയില്‍ അഭയം ഒരുക്കിയിരുന്നു.