ബൾഗേറിയ:ലെബനൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഹിസ്ബുള്ളക്ക് അയച്ച മാരകമായ ഉപകരണങ്ങളുമായി റിൻസൺ ജോസിന്‍റെ ബൾഗേറിയൻ സ്ഥാപനത്തിന് ബന്ധമില്ലെന്ന് സർക്കാർ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. സെപ്‌റ്റംബർ 17 ന് പൊട്ടിത്തെറിച്ചതിന് സമാനമായ ഒരു ആശയവിനിമയ ഉപകരണങ്ങളും ബൾഗേറിയയിൽ ഇറക്കുമതി ചെയ്യുകയോ കയറ്റുമതി ചെയ്യുകയോ നിർമ്മിക്കുകയോ ചെയ്‌തിട്ടില്ലെന്ന് അന്വേഷണത്തിൽ നിസ്സംശയം തെളിഞ്ഞതായി ദേശീയ സുരക്ഷാ ഏജൻസി അറിയിച്ചു.
ഉപകരണങ്ങൾ എത്തിച്ചെന്ന് സംശയിക്കുന്ന ദിവസം കമ്പനിയോ ഉടമയോ പ്രത്യേകിച്ച് ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ലെബനനിലുടനീളം നടന്ന സ്‌ഫോടനത്തിൽ മലയാളിയായ റിൻസൺ ജോസിന്‍റെ കമ്പനി നോർട്ട ഗ്ലോബലിന് പങ്കുണ്ടെന്ന് സംശയിക്കുന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട സമാനതരത്തിലുള്ള ഉപകരണങ്ങള്‍ നോർട്ട ഗ്ലോബൽ ഇറക്കുമതി ചെയ്യുകയും തുടർന്ന് ഹിസ്ബുള്ളയ്ക്ക് കൈമാറുകയും ചെയ2തതായി ഹംഗേറിയൻ വെബ്‌സൈറ്റ് ടെലക്‌സ് റിപ്പോർട്ട് ചെയ്‌തിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും