വാഷിങ്ടൺ : ജോര്‍ജിയയില്‍ 14 കാരന്‍ സ്‌കൂളില്‍ വെടിവയ്‌പ്പ് നടത്തി 4 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആയുധ നിയമത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസിനോട് ആഹ്വാനം ചെയ്‌ത് വൈറ്റ് ഹൗസ്. മാരകായുയുധങ്ങളും ഉയർന്ന ശേഷിയുള്ള മാഗസിനുകളും നിരോധിക്കേണ്ടതുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജീൻ പിയറി പറഞ്ഞു.
തോക്കുകൾ സുരക്ഷിതമായി സൂക്ഷിക്കാനും പ്രതിരോധ പരിപാടികളില്‍ നിക്ഷേപം നടത്താനും ദേശീയമായി റെഡ് ഫ്ലാഗ് നിയമം പാസാക്കാനും ആലോചിക്കുന്നുണ്ടെന്ന് പിയറി പറഞ്ഞു. വെടിവയ്‌പ്പില്‍ വൈറ്റ് ഹൗസ് അനുശോചിച്ചു.
അതേസമയം, വെടിവയ്‌പ്പ് അതിക്രൂരമാണെന്ന് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് പ്രതികരിച്ചു. 'യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയിൽ, തങ്ങളുടെ കുട്ടി ജീവനോടെ വീട്ടിൽ വരുമോ ഇല്ലയോ എന്ന ആശങ്കയിൽ മാതാപിതാക്കൾ കുട്ടികളെ സ്‌കൂളിലേക്ക് അയക്കേണ്ടി വരുന്നത് വളരെ അപലപനീയമാണ്.'- കമല ഹാരിസ് ന്യൂ ഹാംഷെയറിൽ പറഞ്ഞു.