കേരളം

kerala

ETV Bharat / international

ഫ്രാന്‍സില്‍ ഇടത് മുന്നേറ്റം; തീവ്ര വലതുപക്ഷം അധികാരത്തിലേറുന്നത് തടഞ്ഞ് ജനവിധി - LEFTISTS WINS MORE SEATS IN FRENCH

ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് പാർലമെൻ്റിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത് ഇടതുപക്ഷ സഖ്യം.

FRENCH ELECTION 2024  ഫ്രഞ്ച് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്  ഫ്രഞ്ച് തെരഞ്ഞെടുപ്പ് ഫലം  FRENCH ELECTION RESULT 2024
Jean-Luc Melenchon is in the podium (AP)

By ETV Bharat Kerala Team

Published : Jul 8, 2024, 8:17 AM IST

Updated : Jul 8, 2024, 10:33 AM IST

പാരിസ് : 2024 ലെ ഫ്രഞ്ച് നിയമസഭ തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ മുന്നേറ്റത്തെ പിന്തള്ളി കൂടുതൽ സീറ്റ് നേടി ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ട്. എന്നാൽ പോപ്പുലർ ഫ്രണ്ടിന് ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല. ഈ ഫലം ഫ്രാൻസിൽ തൂക്കുസഭ ആരംഭിക്കുന്നതിനുളള എല്ലാ സാധ്യതയും കാണിക്കുന്നുണ്ട്.

ആരാണ് ജീൻ ലൂക് മെലൻചോൺ? :തീവ്ര ഇടതുപക്ഷ നേതാവായ ജീൻ ലൂക് മെലൻചോൺ വളരെക്കാലമായി ഇടതുപക്ഷത്തുളള വ്യക്തിയാണ്. ആദ്യം സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് സെനറ്റ്‌ അംഗം എന്ന നിലയിലും പ്രവര്‍ത്തിച്ചു. 2016-ൽ ഫ്രാൻസ് അൺബോഡ് എന്ന പേരിൽ പാർട്ടി സ്ഥാപിച്ചു. എന്നാൽ 2017-ലും 2022-ലും പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനായില്ല.

തുടർന്ന് സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ, ഗ്രീൻസ് എന്നിവരുമായി തൻ്റെ പാർട്ടിയെ അദ്ദേഹം ലയിപ്പിച്ചു. ന്യൂ പോപ്പുലർ ഇക്കോളജിക്കൽ ആൻഡ് സോഷ്യൽ യൂണിയൻ എന്ന പേരിൽ പാർട്ടി രൂപീകരിച്ചു. ഹമാസ്-ഇസ്രയേൽ യുദ്ധസമയത്ത് അദ്ദേഹം പ്രകടിപ്പിച്ച ഭിന്നത കാരണം തൻ്റെ സഖ്യം താറുമാറായി. ഫ്രാൻസ് അൺബോഡ് പാർട്ടി ഹമാസിനെതിരെ ഇസ്രയേൽ നടത്തുന്ന യുദ്ധത്തെ അപലപിക്കുകയും പലസ്‌തീനികൾക്കെതിരെ വംശഹത്യ നടത്തുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്‌തു.

കഴിഞ്ഞ മാസം മെലൻചോണിൻ്റെ പാർട്ടി മറ്റൊരു സഖ്യത്തിൽ ചേർന്നു. അതിനാൽ വലതുപക്ഷത്തിന് അധികാരം നേടാനുള്ള സാധ്യത കുറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് പാർലമെൻ്റിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത് ഇടതുപക്ഷ സഖ്യമാണ്. കുറഞ്ഞത് 181 സീറ്റുകൾ നേടാൻ ഇടതുപക്ഷത്തിനായി.

മാക്രോണിൻ്റെ മധ്യവാദികൾക്ക് 160-ലധികം സീറ്റുകളുണ്ട്. എന്നാൽ ആർക്കും ഭൂരിപക്ഷം നേടാനായില്ല. ജനപ്രീതിയില്ലാത്ത മാക്രോണിന് ഇനി സർക്കാരിനെ നയിക്കാനായി സഖ്യമുണ്ടാക്കേണ്ടിവരും.

പുതിയ സർക്കാർ :'നമ്മുടെ രാജ്യം അഭൂതപൂർവമായ രാഷ്ട്രീയ സാഹചര്യത്തെ അഭിമുഖീകരിച്ച് ഏതാനും ആഴ്‌ചകൾക്കുള്ളിൽ ലോകത്തെ സ്വാഗതം ചെയ്യാൻ തയ്യാറെടുക്കുകയാണ്.' -തിങ്കളാഴ്‌ച രാജി സമർപ്പിക്കുന്ന പ്രധാനമന്ത്രി ഗബ്രിയേൽ അത്തൽ പറഞ്ഞു. ദുർബലനായ മാക്രോണിന് ഒരു സംയുക്ത സർക്കാർ സൃഷ്‌ടിക്കാൻ മിതവാദികളായ ഇടതുപക്ഷവുമായി ഒരു കരാർ തേടാവുന്നതാണ്. എന്നാൽ ഫ്രാൻസിൽ ഇത്തരത്തിലുള്ള കരാർ തേടുന്ന പാരമ്പര്യമില്ല. കരാർ തേടിയില്ലെങ്കിൽ ഒരു ദുർബലമായ സർക്കാർ ആയിരിക്കും രൂപമെടുക്കുന്നത്.

അതൊഴിവാക്കാനായി ദൈനംദിന ജോലികൾ കൈകാര്യം ചെയ്യുന്നതിന് രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലാത്ത വിദഗ്‌ധരുടെ ഒരു ഗവൺമെൻ്റിനെ മാക്രോണിന് ഉണ്ടാക്കാവുന്നതാണ്. എന്നാൽ അതിന് പാർലമെൻ്റിൻ്റെ അനുമതി വേണ്ടിവരും. ദേശീയ അസംബ്ലിയിലെ പുതിയ അംഗങ്ങളുമായുള്ള ആദ്യ സെഷൻ ജൂലൈ 18 ന് ആണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, പ്രധാനമന്ത്രിയാകാൻ സാധ്യതയുള്ള വ്യക്തിയെക്കുറിച്ചുളള വിവരങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഫ്രാൻസ് പ്രധാനമന്ത്രി രാജിവയ്‌ക്കും :നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യം ലീഡ് നേടിയതായുളള പ്രവചനങ്ങൾക്ക് പിന്നാലെ രാജിക്കത്ത് നൽകുമെന്ന് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേൽ അത്തൽ. എന്നാൽ പാരിസ് ഒളിമ്പിക്‌സ് സമയത്തും ആവശ്യമുള്ളിടത്തോളം കാലം വരെയും താൻ കര്‍മരംഗത്ത് തുടരുമെന്ന് അത്തൽ പറയുന്നു.

ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ലെന്നാണ് പോളിങ് പ്രവചനങ്ങൾ വ്യക്തമാക്കുന്നത്. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനും സർക്കാർ രൂപീകരിക്കാനും ആഴ്‌ചകൾ നീണ്ട രാഷ്ട്രീയ ചർച്ചകൾ നടക്കാൻ സാധ്യതയുണ്ട്. ഫ്രാൻസിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഗബ്രിയേൽ അത്തല്‍.

Also Read:ഫ്രഞ്ച് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാന്‍ വിമുഖത കാട്ടി മാഹിക്കാര്‍

Last Updated : Jul 8, 2024, 10:33 AM IST

ABOUT THE AUTHOR

...view details