സാന്‍റിയാഗോ (ചിലി) :ചിലി മുന്‍ പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്‌റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു (Former President of Chile Sebastian Pinera dies in helicopter crash). തെക്കന്‍ ചിലിയിലെ ലോസ് റിയോസ് മേഖലയില്‍ ചൊവ്വാഴ്‌ച (ഫെബ്രുവരി 6) ആണ് സംഭവം. ലോസ് റിയോസില്‍ വച്ച് സെബാസ്റ്റ്യന്‍ പിനേരയും സംഘവും സഞ്ചരിച്ച ഹെലികോപ്‌റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്‍റെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
ഹെലികോപ്‌റ്ററില്‍ നാല് യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നും മൂന്ന് പേര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്നും ചിലിയന്‍ ആഭ്യന്തര മന്ത്രി കരോലിന തോഹ പറഞ്ഞു. രക്ഷപ്പെട്ടവര്‍ അപകടനില തരണം ചെയ്‌തതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. അപകടം നടക്കുമ്പോള്‍ ലോസ് റിയോസ് മേഖലയില്‍ ശക്തമായ മഴ ഉണ്ടായിരുന്നു. എന്നാല്‍ അപകട കാരണം കാലാവസ്ഥ ആണോ എന്നതില്‍ വ്യക്തതയില്ല.