വാഷിങ്ടൺ:ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയകളെ പ്രശംസിച്ച് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. 'ഒരു ദിവസം കൊണ്ട് എങ്ങനെയാണ് ഇന്ത്യ 640 മില്യണ്‍ വോട്ടുകള്‍ എണ്ണുന്നത്' എന്ന വാര്‍ത്തയുടെ തലക്കെട്ട് പങ്കുവെച്ച ഉപയോക്താവിന് നല്‍കിയ മറുപടിയിലാണ് മസ്‌കിന്‍റെ പ്രതികരണം. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്ന് രണ്ടാഴ്‌ച പിന്നിട്ടിട്ടും ഔദ്യോഗിക ഫലപ്രഖ്യാപനം വരാത്ത സാഹചര്യത്തില്‍ കൂടിയാണ് മസ്‌കിന്‍റെ പ്രതികരണമെന്നതാണ് ശ്രദ്ധേയം.
ഒരു ദിവസം കൊണ്ട് ഇന്ത്യയില്‍ 640 മില്യണ്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ കാലിഫോര്‍ണിയയില്‍ ഇപ്പോഴും വോട്ടെണ്ണല്‍ തുടരുകയാണെന്ന് മസ്‌ക് പറഞ്ഞു. 18 ദിവസത്തിന് ശേഷവും കാലിഫോര്‍ണിയയില്‍ വോട്ടെണ്ണല്‍ തുടരുന്നുവെന്ന് കാണിക്കുന്ന മറ്റൊരു കമന്‍റിനോടും മസ്‌ക് പ്രതികരിച്ചിരുന്നു.