വാഷിങ്‌ടണ്‍: യുഎസ് ഡോളറിന് തുരങ്കം വയ്ക്കാൻ ശ്രമിച്ചാൽ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 100% താരിഫ് ചുമത്തുമെന്ന് നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണിപ്പെടുത്തി. മറ്റു കറൻസികളെ ബ്രിക്‌സ് രാജ്യങ്ങൾ പിന്തുണക്കുകയോ പുതിയ കറൻസി സൃഷ്‌ടിക്കുകയോ ചെയ്യരുതെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയ ട്രംപ് പോസ്റ്റിട്ടിട്ടുണ്ട്.
"ഒരു പുതിയ ബ്രിക്‌സ് കറൻസി സൃഷ്‌ടിക്കുകയോ, ശക്തമായ യുഎസ് ഡോളറിന് പകരമായി മറ്റേതെങ്കിലും കറൻസിയെ പിന്തുണയ്‌ക്കുക ചെയ്‌താല്‍ ഈ രാജ്യങ്ങള്‍ 100% താരിഫുകൾ നേരിടേണ്ടിവരും. കൂടാതെ അത്ഭുതകരമായ യുഎസ് സമ്പദ്‌വ്യവസ്ഥയില്‍ വിൽപ്പന നടത്തുന്നതിനോട് അവര്‍ വിടപറയേണ്ടിയും വരും"- ട്രംപ് വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
യുഎസിലേക്കുള്ള അനധികൃത കുടിയേറ്റത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ഒഴുക്ക് തടയാൻ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുന്നതിനുള്ള ഒരു മാർഗമായി, മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാത്തിനും 25% താരിഫുകളും ചൈനയിൽ നിന്നുള്ള സാധനങ്ങൾക്ക് 10% അധിക നികുതിയും ചുമത്തുമെന്ന് നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിക്‌സ് രാജ്യങ്ങള്‍ക്കും 'താരിഫ്' ഭീഷണിയുമായി ട്രംപിന്‍റെ രംഗപ്രവേശം.