ലിമ (പെറു): ഡൊണാൾഡ് ട്രംപിൻ്റെ പുതിയ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനെ കണ്ടപ്പോഴാണ് ഈ പ്രസ്‌താവന നടത്തിയത്. ഉഭയകക്ഷി ബന്ധങ്ങളിൽ സുഗമമായ പരിവർത്തനത്തിനായി ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ലിമയിൽ നടന്ന ഏഷ്യ- പസഫിക് ഉച്ചകോടിയ്‌ക്കിടെയാണ് ഇരുനേതാക്കളും കണ്ടുമുട്ടിയത്. 'രാജ്യങ്ങൾ തമ്മിലുളള ആശയവിനിമയം നിലനിർത്തുന്നതിനും സഹകരണം വിപുലീകരിക്കുന്നതിനും അഭിപ്രായ വ്യത്യാസങ്ങൾ കൈകാര്യം ചെയ്യുന്നതിനും പുതിയ അമേരിക്കന്‍ ഭരണകൂടവുമായി പ്രവർത്തിക്കാൻ ചൈന തയ്യാറാണ്'- ഷി ജിൻപിങ് പറഞ്ഞു. തങ്ങൾ രണ്ടുപേരും ഒരുമിച്ച് കൈവരിച്ച പുരോഗതിയിൽ താൻ അഭിമാനിക്കുന്നുവെന്ന് ബൈഡനും പ്രതികരിച്ചു.