വാഷിങ്ടണ്‍: അമേരിക്കയുടെ കരുത്തിന്‍റെയും ശക്തിയുടെയും പ്രതീകമായി 240ലേറെ വര്‍ഷമായി നിലനില്‍ക്കുന്ന വെള്ളത്തലയൻ കടൽപ്പരുന്തിന് ആദരം. രാജ്യത്തെ ദേശീയ പക്ഷിയായി പ്രഖ്യാപിക്കുന്ന ബില്ലിന് പ്രസിഡന്‍റ് ജോ ബൈഡന്‍ അംഗീകാരം നല്‍കി.
തലയില്‍ വെളുപ്പും ഇളം മഞ്ഞകൊക്കും തൂവലുകള്‍ക്ക് ബ്രൗണ്‍ നിറവുമുള്ള പക്ഷിയാണിത്. കഷണ്ടിത്തലയന്‍ പരുന്തെന്നും ഇതിന് പേരുണ്ട്. അമേരിക്കന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് കോണ്‍ഗ്രസ് ഇത് സംബന്ധിച്ച ബില്‍ പാസാക്കി പ്രസിഡന്‍റിന്‍റെ അംഗീകാരത്തിനായി അയച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അമേരിക്കയുടെ പ്രതീകമായാണ് വെള്ളത്തലയൻ കടൽപ്പരുന്തിനെ 240 വർഷത്തിലേറെയായി അറിയപ്പെടുന്നത്. അമേരിക്കൻ പ്രസിഡന്‍റിന്‍റെ പതാക, സൈനിക ചിഹ്നം, യുഎസ് കറൻസി, സർക്കാർ രേഖകൾ എന്നിവയുൾപ്പെടെ വിവിധ ഔദ്യോഗിക രേഖകളിലും ചിഹ്നങ്ങളിലും വെള്ളത്തലയൻ കടൽപ്പരുന്തിന്‍റെ ചിത്രമാണ് ആലേഖനം ചെയ്‌തിട്ടുള്ളതും.