വാഷിങ്‌ടൺ: അടുത്തിടെ ഉണ്ടായ ചില കുറ്റാരോപണങ്ങൾക്ക് പിന്നാലെ ഉയർന്നുവന്ന തങ്ങളുടെ ബന്ധത്തിലെ വെല്ലുവിളികളെ അതിജീവിക്കാൻ ഇന്ത്യയ്ക്കും അമേരിക്കയ്‌ക്കും കഴിയുമെന്ന് ബൈഡൻ ഭരണകൂടം. സിഖ് വിഘടനവാദിയുമായി ബന്ധപ്പെട്ട ആരോപണവും, ഇന്ത്യൻ കോടീശ്വരൻ ഗൗതം അദാനിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണവും അതിജീവിക്കുമെന്ന് ബൈഡൻ ഭരണകൂടം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രണ്ട് ആരോപണങ്ങളും ഇന്ത്യ-യുഎസ് ബന്ധത്തിൽ വിള്ളല്‍ വീഴ്ത്തിയെന്നും, ഇത് ഉചിതമായി നേരിടാൻ തങ്ങൾക്ക് കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഒരു മുതിർന്ന അഡ്‌മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. സിഖ് വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താനുള്ള പദ്ധതിയിൽ ഒരു ഇന്ത്യൻ ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് ന്യൂയോർക്ക് കോടതിയിൽ യുഎസ് നീതിന്യായ വകുപ്പ് ആരോപിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മറ്റൊരു കുറ്റപത്രത്തിൽ ഇന്ത്യൻ കോടീശ്വരൻ ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ഇന്ത്യയും യുഎസും വെല്ലുവിളികളെ അതിജീവിക്കുമെന്ന് ബൈഡൻ ഭരണകൂടം ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
'ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ വൈവിധ്യപൂർണവും കൂടുതൽ ആഴത്തിലുള്ളതുമാണെന്ന് ഞാൻ ലളിതമായി പറയാം. സ്ഥിരമായി, ഞങ്ങൾ ഇരുരാജ്യങ്ങളും ചില വെല്ലുവിളികളില്‍ എത്തിച്ചേരാറുണ്ട്, എന്നാല്‍ അവ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം,' എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിൽ സാധ്യമായ ഏറ്റവും ആഴത്തിലുള്ള ഉചിതമായ കൂടിയാലോചന നടത്തിയിട്ടുണ്ടെന്ന് തനിക്ക് ഉറപ്പുനൽകാൻ കഴിയും, ഇത് ഉചിതമായ രീതിയിൽ നേരിടാൻ തങ്ങൾക്ക് കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉയര്‍ന്നു വന്ന കുറ്റാരോപണങ്ങളില്‍ പ്രതികരിക്കാൻ തയ്യാറല്ലെന്നും, ബന്ധപ്പെട്ട ഏജൻസികള്‍ അത്തരം വിഷയങ്ങളില്‍ പ്രതികരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്ത് ആരോപണങ്ങള്‍ ഉയര്‍ന്നുവന്നാലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാണെന്നും ബൈഡൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു.
ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ കേസെടുത്തിരുന്നു. ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപയുടെ കൈക്കൂലി നല്‍കിയതിനെതിരെയാണ് നടപടി. അദാനി ഗ്രീൻ എനര്‍ജി ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ സാഗര്‍ അദാനിക്കെതിരെയും (30) കേസെടുത്തിട്ടുണ്ട്.
20 വര്‍ഷത്തിനുള്ളില്‍ 2 ബില്യൺ ഡോളറിലധികം ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ കരാറുകൾ നേടുന്നതിന് അദാനിയും കൂട്ടരും 250 മില്യൺ യുഎസ് ഡോളറിലധികം കൈക്കൂലി നൽകി, ഇക്കാര്യം മറച്ചുവെച്ച് നിക്ഷേപ തട്ടിപ്പ് നടത്തി എന്നിവയാണ് ആരോപണങ്ങള്‍. അദാനി ഉള്‍പ്പടെ ഏഴ് പേര്‍ക്കെതതിരെയാണ് കേസ്. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Read Also:'ഓരോ ആക്രമണവും ഞങ്ങളെ കൂടുതല്‍ കരുത്തരാക്കും'; അമേരിക്കയിലെ അഴിമതി ആരോപണത്തില്‍ പ്രതികരിച്ച് അദാനി