വാഷിങ്ടണ്‍:എംഎച്ച് 60ആര്‍ മള്‍ട്ടിമിഷന്‍ ഹെലികോപ്‌ടറുകളും അനുബന്ധ ഉപകരണങ്ങളും ഇന്ത്യയ്ക്ക് വില്‍ക്കാനുള്ള അമേരിക്കന്‍ കോണ്‍ഗ്രസിന്‍റെ തീരുമാനം പ്രസിഡന്‍റ് ജോ ബൈഡന്‍ അംഗീകരിച്ച് വിജ്ഞാപനമിറക്കി. 117 കോടി അമേരിക്കന്‍ ഡോളറിന്‍റെ ഇടപാടാണിത്. നിലവിലെയും ഭാവിയിലെയും ഭീഷണികള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് ഈ നിര്‍ദ്ദിഷ്‌ട വില്‍പ്പന സഹായകമാകുമെന്ന് പ്രതിരോധ സുരക്ഷ സഹകരണ ഏജന്‍സി പറഞ്ഞു. മുങ്ങിക്കപ്പല്‍ യുദ്ധശേഷി നവീകരിക്കാനും ഇതിലൂടെ സാധിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബൈഡന്‍ ഭരണകൂടത്തിന്‍റെ കാലാവധി തീരാന്‍ ആഴ്‌ചകള്‍ മാത്രം അവശേഷിക്കെയാണ് ഈ തീരുമാനമെന്നതും ശ്രദ്ധേയമാണ്. രാജ്യത്തിന്‍റെ 47മത് പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് അടുത്തമാസം 20ന് സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേല്‍ക്കും.