കേരളം

kerala

ETV Bharat / international

ലോകത്ത് ആദ്യം; ലൈംഗിക തൊഴിലാളികള്‍ക്ക് പ്രസവാവധി, ആരോഗ്യ ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍- ചരിത്ര തീരുമാനവുമായി ബെല്‍ജിയം

ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പുതിയ നിയമം നടപ്പിലാക്കി ബെല്‍ജിയം.

LATEST NEWS IN MALAYALAM  ബെല്‍ജിയം ലൈംഗിക തൊഴില്‍ നിയമം  international news in Malayalam  WHAT IS BELGIUM SEX WORKERS LAW
പ്രതീകാത്മക ചിത്രം (AP)

By ETV Bharat Kerala Team

Published : Dec 2, 2024, 1:04 PM IST

ബ്രസല്‍സ്: ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും ലൈംഗിക തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരെ ഇക്കാലത്തും പൊതു സമൂഹം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. വിവിധയിടങ്ങളില്‍ നിരവധിയായ ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഇക്കൂട്ടര്‍ വിധേയരാവുന്നുണ്ട്. എന്നാല്‍ പുതിയ നിയമത്തിലൂടെ ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് ബെല്‍ജിയം.

ഇനി മുതല്‍ രാജ്യത്തെ ലൈംഗികത്തൊഴിലാളികൾക്ക് ഔപചാരിക തൊഴിൽ കരാറുകളിൽ ഒപ്പിടാനും മറ്റ് തൊഴിലുകളിൽ ഉള്ളവർക്ക് തുല്യമായി തൊഴിൽ അവകാശങ്ങൾ നേടാനും കഴിയും. ലൈംഗികത്തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ്, ശമ്പളത്തോടുകൂടിയ അവധി, പ്രസവാനുകൂല്യങ്ങൾ, പെൻഷൻ എന്നിവ ഉറപ്പുവരുത്തുന്നതാണ് പുതിയ നിയമം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ലോകത്ത് ഇത്തരമൊരു നിയമം നടപ്പിലാക്കുന്ന ആദ്യരാജ്യമാണ് ബെല്‍ജിയം. രാജ്യത്ത് 2022-ൽ ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലാതാക്കിയിരുന്നു. മറ്റ് തൊഴിലാളികളെ പോലെ ലൈംഗിക തൊഴിലാളികളെയും കാണണമെന്നും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് ബെല്‍ജിയത്തില്‍ നിരവധി പ്രക്ഷോഭങ്ങൾ നടന്നിരുന്നു.

ഇതിന് പിന്നാലെയുണ്ടായ രാജ്യത്തിന്‍റെ പുതിയ തീരുമാനത്തെ പുരോഗമനപരമായ നടപടി എന്നാണ് വിവിധ സന്നദ്ധ സംഘടനകള്‍ വിശേഷിപ്പിക്കുന്നത്. നേരത്തെ, ജർമ്മനി, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങൾ ലൈംഗികത്തൊഴിൽ നിയമവിധേയമാക്കിയപ്പോൾ, ബെൽജിയത്തെ പോലെ സമഗ്രമായ തൊഴിൽ സംരക്ഷണം ആരും നടപ്പാക്കിയിട്ടില്ല.

ഇതൊരു അവിശ്വസനീയമായ മുന്നേറ്റമാണെന്ന് നിയമനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന അഭിഭാഷക ഗ്രൂപ്പായ എസ്‌പേസ് പിയുടെ കോർഡിനേറ്റർ ഇസബെല്ലെ ജറാമില്ലോ പറഞ്ഞു. ഇതിന്‍റെ അര്‍ഥം അവരുടെ തൊഴിൽ ഒടുവിൽ ബെൽജിയം ഭരണകൂടം നിയമാനുസൃതമായി അംഗീകരിച്ചുവെന്നാണ്. തൊഴിലുടമയുടെ വീക്ഷണകോണിലും ഇതു ഒരു വിപ്ലവമായിരിക്കും.

ALSO READ:ഡോളറിന് തുരങ്കം വച്ചാല്‍ വിവരമറിയും; ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് ട്രംപിന്‍റെ ഭീഷണി

ലൈംഗികത്തൊഴിലാളികളെ നിയമിക്കുന്നതിനായി ഇനി മുതല്‍ക്ക് അവര്‍ക്ക് അനുമതി ആവശ്യമായി വരും. ഇതൊടൊപ്പം അവര്‍ കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുകയും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മനുഷ്യക്കടത്തുള്‍പ്പെടെയുള്ളവയ്‌ക്ക് ഇതു കാരണമാകുമെന്ന ഒരു മറുവാദവും ഉയരുന്നുണ്ട്.

ABOUT THE AUTHOR

...view details