സെന്‍റ് പീറ്റേഴ്‌സ് ബര്‍ഗ്: ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്‍റെ സ്ഥാനാരോഹണം ഇന്ന് നടക്കും. കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട് ചരിത്രത്തില്‍ ഇടംപിടിച്ച മാര്‍ ജോര്‍ജ് കൂവക്കാട്ടിന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിക്കും. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ചടങ്ങുകള്‍ നടക്കുക. സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വത്തിക്കാന്‍ സമയം ഇന്ന് വൈകുന്നേരം നാല് മണിക്കാണ് തിരുകര്‍മങ്ങള്‍ നടക്കുന്നത്.
ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടിനൊപ്പം 20 പേര്‍കൂടി കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെടും. അതേസമയം, ഇന്ത്യൻ സഭാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വൈദികനെ നേരിട്ട് കർദിനാളാക്കുന്ന ചടങ്ങുകൾ നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കേരളത്തില്‍ നിന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കും.