കാൻബെറ (ഓസ്‌ട്രേലിയ) :സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി ഏർപ്പെടുത്താൻ ഒരുങ്ങി ഓസ്‌ട്രേലിയ.ഈ വര്‍ഷം തന്നെ ഇതിനുള്ള നിയമ നിര്‍മാണം പാര്‍ലമെന്‍റില്‍ നടത്താനുദ്ദേശിക്കുന്നതായി ഓസ്ട്രേല്യന്‍ പ്രധാനമന്ത്രി ആന്‍റണി അല്‍ബാനീസ് പറഞ്ഞു. ഇത് അമ്മമാര്‍ക്കും അച്ഛന്‍മാര്‍ക്കും വേണ്ടിയുള്ളതാണെന്ന മുഖവുരയോടെ എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
കുഞ്ഞുങ്ങള്‍ക്ക് കുട്ടിക്കാലവും രക്ഷിതാക്കള്‍ക്ക് മനസ്സമാധാനവും ആണ് ഉദ്ദേശിക്കുന്നതെന്ന് ആന്‍റണി അല്‍ബാനീസ് പറഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് മിനിമം പ്രായം എന്ന വ്യവസ്ഥ കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നത് എന്തു കൊണ്ടാണെന്ന് അദ്ദേഹം വിശദീകരിച്ചു. കുഞ്ഞുങ്ങള്‍ക്ക് അവരുടെ കുട്ടിക്കാലം തിരിച്ചു കിട്ടണം. അവര്‍ മൊബൈലില്‍ നിന്നും ഇലക്ടോണിക് ഉപകരണങ്ങളില്‍ നിന്നും പുറത്തു കടക്കണം. പാടത്തും പറമ്പിലും അവര്‍ കാലുറപ്പിച്ചു നടക്കണം.മൈതാനങ്ങളിലേക്ക് തിരിച്ചെത്തണം. യഥാര്‍ത്ഥ ജീവിതാനുഭവങ്ങള്‍ ചുറ്റുമുള്ളവരില്‍ നിന്ന് അവര്‍അറിയണം. ഇതിനായി എല്ലാവരുടേയും സഹകരണം ഉണ്ടാവണമെന്നും ഓസ്ട്രേല്യന്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
കുട്ടികളുടെ വർധിച്ച മൊബൈൽ ഫോൺ ഉപയോഗത്തിൽ മിക്ക രക്ഷിതാക്കളും ആശങ്കാകുലരാണ് എന്ന് അദ്ദേഹം കൂട്ടിചേർത്തു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് മിഷിഗണ്‍ യൂണിവേഴ്സിറ്റി കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ നടത്തിയ ദേശീയ സര്‍വേയില്‍ പകുതിയിലേറെ രക്ഷിതാക്കളും ഗുരുതര പ്രശ്നമായി ചൂണ്ടിക്കാട്ടിയത് കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളായിരുന്നു. കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ ആശങ്ക ഉയര്‍ത്തുന്ന 10 വിഷയങ്ങള്‍ ആരായുന്നതായിരുന്നു സര്‍വേ.
ഒരു ദശകം മുന്നേ കുട്ടികളിലെ പൊണ്ണത്തടിയായിരുന്നു രക്ഷിതാക്കളെ അലട്ടിയ ഏറ്റവും വലിയ ആരോഗ്യ പ്രശ്നം. ഇത്തവണ സര്‍വേയില്‍ പങ്കെടുത്ത അമേരിക്കയില്‍ നിന്നുള്ള രക്ഷിതാക്കളില്‍ പകുതിയിലേറെപ്പേരും ടെക്നോളജിയുടെ അമിത ഉപയോഗവും മാനസികാരോഗ്യ പ്രശ്നങ്ങളുമാണ് പ്രധാന പ്രശ്നങ്ങളായി ചൂണ്ടിക്കാണിച്ചത്. "കുട്ടികളുടെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും അമിതവണ്ണവും ശാരീരിക ആരോഗ്യ പ്രശ്നങ്ങളും ഇപ്പോഴും രക്ഷിതാക്കളെ അലട്ടുന്നുണ്ട്. എങ്കിലും അതിലേറെ അവര്‍ ആശങ്കപ്പെടുന്നത് കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെപ്പറ്റിയാണ്. സോഷ്യല്‍ മീഡിയ ഉപയോഗം ഏറി വരുന്ന സ്ക്രീന്‍ ടൈം എന്നിവയിലൊക്കെ രക്ഷിതാക്കള്‍ ആശങ്കാകുലരാണ്. " സര്‍വേ കോ ഡയറക്ടറും ശിശുരോഗ വിദഗ്ധയുമായ സൂസന്‍ വൂള്‍ഫോര്‍ഡ് പറഞ്ഞു.
കുട്ടികള്‍ ദീര്‍ഘ നേരം മൊബൈലും ടിവിയും വീഡിയോ ഗെയിമുകളും കാണുന്നതും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതുമാണ് വലിയ പ്രശ്നമെന്ന് സര്‍വേയില്‍ പങ്കെടുത്ത മാതാ പിതാക്കളില്‍ മൂന്നില്‍ രണ്ട് പേരും അഭിപ്രായപ്പെട്ടു. ഇത് ഉറക്കക്കുറവിന് കാരണമാകുന്നതിനു പുറമേ കുട്ടികളുടെ സാമൂഹ്യ ബന്ധങ്ങളിലും സ്വഭാവങ്ങളിലും പെരുമാറ്റരീതികളിലും ജീവിത വീക്ഷണത്തിലുമൊക്കെ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് വൂള്‍ഫോര്‍ഡ് പറഞ്ഞു.
" ചെറുപ്രായത്തിൽ തന്നെ കുട്ടികൾ ഡിജിറ്റൽ ഉപകരണങ്ങള്‍ ഉപയോഗിച്ച് തുടങ്ങുന്നു. സോഷ്യൽ മീഡിയ ഉപയോഗം എങ്ങനെ ശരിയായി നിരീക്ഷിക്കണം എന്ന കാര്യത്തിൽ രക്ഷിതാക്കൾക്കും വ്യക്തതയില്ല." - വൂൾഫോർഡ് കൂട്ടിച്ചേര്‍ത്തു.
Also Read : നിങ്ങളുടെ കുട്ടികൾ യൂട്യൂബിൽ എന്ത് കാണുന്നുവെന്ന് എവിടെയിരുന്നും അറിയാം? പുതിയ ഫീച്ചർ... - YOUTUBE TEENAGE SAFETY FEATURE